
കൊച്ചി: മൂന്നര വയസുകാരി അങ്കണവാടിയിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിൽ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. പ്രതിയെന്ന് സംശയിക്കുന്ന ഇരുപതുകാരനെ തെരയുന്നു. അങ്കണവാടി ടീച്ചറുടെ മകനാണിയാൾ.
കൊച്ചി നഗരസഭ പരിധിയിലെ അങ്കണവാടിയിൽ നാല് ദിവസം മുമ്പാണ് സംഭവം. കുഞ്ഞിന് അസ്വസ്ഥതയുള്ളതായി കണ്ടപ്പോൾ മാതാപിതാക്കൾക്ക് സംശയം തോന്നുകയായിരുന്നു. കാര്യം തിരക്കിയപ്പോഴാണ് യുവാവ് രഹസ്യഭാഗത്ത് സ്പർശിച്ച വിവരം പറഞ്ഞത്. തുടർന്ന് പൊലീസിനും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പരാതി നൽകി.
ടീച്ചറുടെ മകൻ അങ്കണവാടിയിൽ ഇടയ്ക്കിടെ വരാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്ന് പരിശോധനയിൽ വ്യക്തമായി.
സി.ഡബ്ല്യു.സി ഉദ്യോഗസ്ഥരും കുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് വിവരം ശേഖരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |