SignIn
Kerala Kaumudi Online
Monday, 22 June 2026 4.33 AM IST

വീണ 29ന് വീണ്ടും ഇ.ഡിക്ക് മുന്നിൽ

1

കൊച്ചി: സി.എം.ആർ.എൽ കമ്പനിയും എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് 29ന് വീണ്ടും ഹാജരാകാൻ വീണാ വിജയന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് നൽകി. 17ന് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം എച്ച്.ഡി.എഫ്.സി ബാങ്കിലെ ലോക്കർ കഴിഞ്ഞദിവസം ഇ.ഡി പരിശോധിച്ചിരുന്നു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണ റിപ്പോർട്ടിന്റെയും ആദ്യ ചോദ്യം ചെയ്യലിലെ മൊഴികളുടെ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുക. കടവന്ത്രയിലെ ഇ.ഡി ഓഫീസിൽ രാവിലെ പത്തരയ്ക്ക് ഹാജരാകണം. സി.എം.ആർ.എല്ലിൽ നിന്ന് എക്സാലോജിക് സൊല്യൂഷൻസ് കൈപ്പറ്റിയ 2.78 കോടിക്ക് നൽകിയ സേവനം എന്തെല്ലാമെന്ന് വ്യക്തത വരുത്താനാണ് കഴിഞ്ഞദിവസം ചോദ്യം ചെയ്തത്. പലതിനും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEENA VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA