
തിരുവനന്തപുരം: മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആക്രമിച്ചെന്ന കേസിൽ തെറ്റായ മൊഴി നൽകിയ മുൻ ഗൺമാൻ അഭിലാഷിനെതിരേ നടപടിയുണ്ടാവും. നടപടി ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് എസ്.ഐ.ടി ഉടൻ ഡിജിപിക്ക് കൈമാറും.
റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധത്തിനിടെ വീണാ ജോർജിനെ ആക്രമിച്ച് പരിക്കേൽപിച്ചെന്ന കേസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റടക്കം 5 കെഎസ്യു പ്രവർത്തകരെ റിമാൻഡ് ചെയ്തിരുന്നു. ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന അഭിലാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വധശ്രമക്കുറ്റമടക്കം ചുമത്തിയത്. പിന്നീട് എസ്.ഐ.ടിക്ക് മുന്നിൽ അഭിലാഷ് മൊഴി തിരുത്തിയിരുന്നു. വീണയെ അക്രമിക്കാൻ ശ്രമിക്കുന്നത് കണ്ടില്ലെന്നായിരുന്നു മൊഴി. വീണയുടെ നിർദ്ദേശ പ്രകാരമാണ് തെറ്റായ മൊഴി നൽകിയതെന്നും അഭിലാഷ് വെളിപ്പെടുത്തി.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രതിഷേധത്തിനിടെ കെഎസ്യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് മന്ത്രിക്കു നേരെ ചാടി വീണെന്നും കഴുത്തിന് ആക്രമിച്ച് പരുക്കേൽപിച്ചെന്നുമുള്ള ഗൺമാന്റെ മൊഴിയിലാണ് അന്ന് കേസെടുത്തത്. എന്നാൽ സംഭവ സ്ഥലത്തു നിന്ന് പ്രതികളെ പിടി കൂടിയ പൊലീസിന് ആയുധങ്ങളൊന്നും കണ്ടെത്താനായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |