SignIn
Kerala Kaumudi Online
Monday, 25 May 2026 10.02 AM IST

ഗുരുദേവന്റെ സാമ്പത്തിക ദർശനങ്ങളെ ആസ്പദമാക്കിയ പുസ്തകങ്ങൾ ഇംഗ്ലീഷിൽ

guru

കൊല്ലം: ശ്രീനാരായണ ഗുരുവിന്റെ സാമ്പത്തിക ദർശനത്തെ ആസ്പദമാക്കി രചിച്ച "ബിയോണ്ട് വെൽത്ത്: ദി ഇക്കണോമിക് വിഷൻ ഒഫ് ശ്രീനാരായണഗുരു", "ബിയോണ്ട് ബൗണ്ടറീസ്: വാക്കിംഗ് ദ പാത്ത് ഒഫ് ശ്രീനാരായണഗുരു" എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടന്നു.ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്ററും കേരള സർവ്വകലാശാലാ കൊമേഴ്സ് ഫാക്കൽറ്റി ഡീനുമായിരുന്ന ഡോ.എം.ശാർങ്‌ഗധരനും യു.എസിൽ മാനേജ്‌മെന്റ് പ്രൊഫഷണലായ ശരത് ശാർങ്‌ഗധരനും ചേർന്ന് രചിച്ചതാണ് ഈ പുസ്തകങ്ങൾ.


കൊല്ലം പാലത്തറ ദുർഗാ ഭഗവതി ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിലാണ് പുസ്തകങ്ങൾ പ്രകാശിപ്പിച്ചത്.കേരള റിയൽ എസ്റ്റേറ്റ് ട്രൈബ്യൂണൽ ചെയർമാനും കേരള ഹൈക്കോടതി മുൻ ജഡ്ജിയുമായ ജസ്റ്റിസ് പി.സോമരാജനായിരുന്നു മുഖ്യാതിഥി.


കോഴിക്കോട് സർവകലാശാലയിൽ അക്കാഡമിക് സ്റ്റാഫ് കോളേജ് ഡയറക്ടറും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പൊളിറ്റിക്കൽ സയൻസ് വകുപ്പ് മേധാവിയുമായിരുന്ന ഡോ.സി.എൻ.സോമരാജൻ,എം.ജി.യൂണിവേഴ്സിറ്റി ബിസിനസ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡയറക്ടറും ഫാക്കൽറ്റി ഡീനുമായിരുന്ന ഡോ.കെ.ശ്രീരംഗനാഥൻ,ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എസ്.അനു,സെക്രട്ടറി എസ്.ബിജുലാൽ എന്നിവർ പുസ്തകങ്ങൾ സ്വീകരിച്ചു. ഈ പുസ്തകങ്ങൾ ആമസോൺ,ഫ്ളിപ്കാർട്ട് തുടങ്ങിയ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA