SignIn
Kerala Kaumudi Online
Monday, 25 May 2026 8.36 AM IST

മാസാണ് സൂര്യയുടെ കറുപ്പ്, ട്രെയിലർ

ss

സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘കറുപ്പ്’ എന്ന ചിത്രത്തിന്റെ ഗംഭീര ട്രെയിലർ റിലീസ് ചെയ്തു. സമ്പൂർണ ആക്ഷൻ എന്റർടൈനറായി പ്രേക്ഷകർക്ക് വലിയ ആഘോഷാനുഭവം കറുപ്പ് തിയേറ്ററിൽ സമ്മാനിക്കുമെന്നതിനുറപ്പിക്കുന്നതാണ് ട്രെയിലറിലെ ഓരോ രംഗങ്ങളും. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം മേയ് 14ന് ലോകമെമ്പാടും തിയേറ്ററുകളിൽ എത്തും. മാസ് ഘടകങ്ങളാൽ സമ്പന്നമായ ചിത്രത്തിന്റെ കേരള അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് പ്രധാന ആകർഷണം. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ് സംഗീതം ഒരുക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഐ .എം .പി ഫിലിംസാണ് കേരളത്തിൽ വിതരണം. സൂര്യയും ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും തിരുവനന്തപുരം നിശാഗന്ധിയിൽ ഇന്ന് വൈകിട്ട് 6ന് നടക്കുന്ന കേരള പ്രീ റിലീസ് ഇവന്റിൽ പങ്കെടുക്കും . പി ആർ ആൻഡ് പ്രൊമോഷൻസ് : പ്രതീഷ് ശേഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SURYA, KARUPPU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY