SignIn
Kerala Kaumudi Online
Monday, 25 May 2026 7.41 AM IST

എ ഫോർ ആക്ഷൻ; കാട്ടാളന് എ സർട്ടിഫിക്കറ്റ്

sss

ആ​ന​ക്കൊ​മ്പ് ​വേ​ട്ട​യു​മാ​യി​ ​ഞെ​ട്ടി​ക്കാ​ൻ​ ​എ​ത്തു​ന്ന​ ​കാ​ട്ടാ​ള​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​എ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്.​ ​എ​ ​ഫോ​ർ​ ​ആ​ക്ഷ​ൻ​ ​എ​ന്ന​ ​ടാ​ഗ് ​ലൈ​നി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്രം​ ​മേ​യ് 28​ന് ​റി​ലീ​സ് ​ചെ​യ്യും.
​ ​സ്റ്രൈ​ലി​ഷ് ​ലു​ക്കി​ൽ​ ​ക​ട്ട​ത്താ​ടി​യു​മാ​യി​ ​തു​ള​ച്ചു​ ​ക​യ​റു​ന്ന​ ​നോ​ട്ട​വു​മാ​യി​ ​ആ​ന്റ​ണി​ ​വ​‌​ർ​ഗീ​സി​ന്റെ​ ​ക്യാ​ര​ക്ട​ർ​ ​പോ​സ്റ്റ​ർ​ ​പു​റ​ത്ത​റ​ങ്ങി.​ ​ആ​ന്റ​ണി​ ​വ​ർ​ഗീ​സ് ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ദു​ഷാ​ര​ ​വി​ജ​യ​ൻ,​ ​സു​നി​ൽ,​ ​ക​ബീ​ർ​ ​ദു​ഹാ​ൻ​ ​സിം​ഗ് ​എ​ന്നി​വ​രും​ ​നി​ർ​ണാ​യ​ക​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​
ക്യൂ​ബ്സ് ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഷ​രീ​ഫ് ​മു​ഹ​മ്മ​ദ് ​നി​ർ​മ്മി​ച്ച് ​ന​വാ​ഗ​ത​നാ​യ​ ​പോ​ൾ​ ​ജോ​ർ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ ചിത്രത്തിൽ ജ​ഗ​ദീ​ഷ്,​ ​സി​ദ്ധി​ഖ്,​ ​ആ​ൻ​സ​ൺ​ ​പോ​ൾ​ ,​ ​രാ​ജ് ​തി​ര​ൺ​ദാ​സു,​ ​ഷോ​ൺ​ ​ജോ​യ് ,​ ​റാ​പ്പ​ർ​ ​ബേ​ബി​ ​ജീ​ൻ,​ ​ഹ​നാ​ൻ​ ​ഷാ,​ ​പാ​ർ​ത്ഥ് ​തി​വാ​രി​ ,​ ​ഷി​ബി​ൻ​ ​എ​സ്.​ ​രാ​ഘ​വ്,​ ​ഹി​പ്സ്റ്റ​ർ​‍​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​പോ​ൾ​ ​ജോ​ർ​ജ്,​ ​ജോ​ബി​ ​വ​ർ​ഗീ​സ്,​ ​ജെ​റോ​ ​ജേ​ക്ക​ബ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ.​ ​സം​ഭാ​ഷ​ണം​ ​ഉ​ണ്ണി​ ​ആ​ർ.​ ​:​ഛാ​യാ​ഗ്ര​ഹ​ണം​ ​രെ​ണ​ദി​വെ,​ ​അ​ഡി​ഷ​ണ​ൽ​ ​ഡി​.ഒ​.പി​:​ ​ച​ന്ദ്രു​ ​സെ​ൽ​വ​രാ​ജ്,​ ​സു​ദീ​പ് ​ഇ​ള​മ​ൺ,​ ​ഓ​വ​ർ​സീ​സ് ​വി​ത​ര​ണാ​വ​കാ​ശം​ ​ഫാ​ർ​സ് ​ഫി​ലിം​സ് .​ ​പി.​ആ​ർ.​ഒ​:​ ​ആ​തി​ര​ ​ദി​ൽ​ജി​ത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY