SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.43 AM IST

'ഒഡീസി വെറുമൊരു ആക്ഷൻ പടം,​ നല്ല സെ‌ക്‌സും ഭക്ഷണവുമില്ല', ക്രിസ്റ്റഫർ നോളന്റെ ചിത്രത്തിനെതിരെ രൂക്ഷവിമർശനം

emily-wilson
ഹോമറിന്റെ ഒഡീസി വിവർത്തക എമിലി വിൽസൺ

മാറ്റ് ഡാമനെ കേന്ദ്ര കഥാപാത്രമാക്കി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘ദി ഒഡീസി'ക്കെതിരെ രൂക്ഷ വിമർശനവുമായി ഹോമറിന്റെ ഒഡീസി വിവർത്തക എമിലി വിൽസൺ. ലണ്ടൻ റിവ്യൂ ഓഫ് ബുക്‌സിൽ എഴുതിയ ലേഖനത്തിലാണ് ഹോമറിന്റെ ഇതിഹാസ കാവ്യത്തെ നോളൻ ലളിതവൽക്കരിച്ചുവെന്ന് പ്രൊഫസർ കൂടിയായ എമിലി കുറ്റപ്പെടുത്തിയത്.

തന്റെ വിവർത്തനത്തിലെ ആദ്യ വാചകമാണ് ചിത്രത്തിന് പ്രചോദനമെന്ന് നോളൻ അവകാശപ്പെട്ടിരുന്നുവെങ്കിലും, ഇതൊരു സങ്കീർണമായ സിനിമയല്ലെന്നും മറിച്ച് ഒരു സാധാരണ ആക്ഷൻ ഹീറോ ചിത്രമാണെന്നും എമിലി വിമർശിച്ചു. ചിത്രത്തിന് മനശാസ്ത്രപരമോ, വൈകാരികമോ, രാഷ്ട്രീയമോ, ധാർമ്മികമോ ആയ യാതൊരു ആഴവുമില്ല. സമയത്തെക്കുറിച്ചോ ചരിത്രത്തെക്കുറിച്ചോ സിനിമയ്ക്ക് കാര്യമായൊന്നും പറയാനില്ല.

യഥാർത്ഥ കാവ്യം ഒരു സ്ത്രീയുടെ കൂടി അതിജീവനത്തിന്റെയും ഭരണത്തിന്റെയും കഥയാണ്. എന്നാൽ നോളന്റെ പതിപ്പിൽ ഒഡീസിയസിന്റെ ഭാര്യയായ പെനലോപ്പിയുടെ പങ്ക് വെട്ടിച്ചുരുക്കി.കഥാപാത്രങ്ങളുടെ പെരുമാറ്റത്തിന് വ്യക്തമായ പ്രേരണകളില്ല. സിനിമയിലെ ആഖ്യാനശൈലി ഗിമ്മിക്ക് മാത്രമാണെന്നും എഴുത്ത് ദയനീയമായെന്നും എമിലി പരിഹസിച്ചു.

ചിത്രത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും, സിനിമ കാണാൻ തിയേറ്ററുകളിലേക്ക് ആളുകൾ ഒഴുകിയെത്തുന്നുണ്ടെന്നും ഒഡീസിയുടെ വിവർത്തന പുസ്തകങ്ങളുടെ വിൽപന വർദ്ധിക്കാൻ ഇത് കാരണമായെന്നും എമിലി സമ്മതിക്കുന്നുണ്ട്.

English Summary

Acclaimed classicist and translator Emily Wilson has published a scathing critique of Christopher Nolan's blockbuster film The Odyssey (starring Matt Damon) in the London Review of Books.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EMILY WILSON, LATESTNEWS, SCRIPT REVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY