SignIn
Kerala Kaumudi Online
Tuesday, 28 July 2026 1.04 PM IST

'എന്റെ വാക്കുകൾ കുറെ പേരെ വേദനിപ്പിച്ചു, ഞാൻ വീട്ടിൽ പോകാൻ പറഞ്ഞതല്ല'; മാപ്പ് ചോദിച്ച് പേളി മാണി

pearle-maaney
പേളി മാണി

നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനെക്കുറിച്ച് പോസ്റ്റ് പങ്കുവച്ച അവതാരകയും നടിയുമായ പേളി മാണിക്കെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഇപ്പോഴിതാ സംഭവത്തിൽ ആദ്യപ്രതികരണവുമായി രംഗത്തെത്തിരിക്കുകയാണ് പേളി മാണി. തന്റെ യൂട്യൂബ് വീഡിയോയിലൂടെയാണ് പ്രതികരണം. തന്റെ വാക്കുകൾ കുറേപേരെ വേദനിപ്പിച്ചിരിക്കുകയാണ്. അതിൽ വിശദീകരണം നൽകാനാണ് എത്തിയിരിക്കുന്നതെന്നും താരം വീഡിയോയിൽ പറയുന്നു.

'എന്നെ ഇവിടെ വരെ എത്തിച്ചത് നിങ്ങളാണ്. അതുകൊണ്ട് നിങ്ങൾ എനിക്ക് വേദനിപ്പിക്കാൻ കഴിയില്ല. രണ്ട് ദിവസം മുൻപ് ഞാനൊരും പോസ്റ്റ് പങ്കുവച്ചിരുന്നു. നീറ്റ് സംബന്ധിച്ച് ക്രമക്കേടുകളെ കുറിച്ചായിരുന്നു അത്. ഈ പോസ്റ്റ് ഇടുന്നത് കുറച്ചുദിവസം മുൻപ് വരെ വലിയ സമ്മർദ്ദം എനിക്കുണ്ടായിരുന്നു. ഇതിനെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് പറഞ്ഞിട്ട്. അപ്പോൾ ഞാൻ മനസിലാക്കിയ കാര്യങ്ങൾവച്ചാണ് ഞാൻ എഴുതി പോസ്റ്റ് ചെയ്തത്.

വിദ്യാർത്ഥികളുടെ ജീവിതം പ്രശ്നത്തിലാണെങ്കിൽ വീട്ടിൽ പോകാനാണ് ഞാൻ പറഞ്ഞത്. അല്ലാതെ നിങ്ങളോട് വീട്ടിൽ പോകാൻ പറയാൻ ഞാൻ ആരുമല്ല. ഓരോ വിദ്യാർത്ഥിയും ഒരാളുടെ കുട്ടിയാണ് ഒരാളുടെ സ്വപ്നമാണ്. ഒരു പോസ്റ്റിട്ടത് മാത്രമേ എനിക്ക് ഓർമയുള്ളൂ. ഒരു 11 മണി സമയത്താണ് ഞാൻ അത് പോസ്റ്റ് ചെയ്തതത്. ഈയൊരു സമയത്ത് നമ്മൾ എന്തിട്ടാലും അതിനൊരു നല്ലവശവും ചീത്തവശവും കാണുന്നുണ്ടാകും. പക്ഷേ കുറച്ചുനേരം കഴിഞ്ഞതിന് ശേഷം ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത വ്യാഖ്യാനങ്ങൾ ഈ പോസ്റ്റിന്റെ താഴേ കമന്റുകൾ ആയിട്ട് വരാൻ തുടങ്ങി.

ഞാൻ ഇങ്ങനെയൊന്നും എഴുതിയിട്ടില്ലല്ലോ ഇതല്ലല്ലോ ഞാൻ ഉദ്ദേശിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു. 'ഗോ ഹോം' എന്ന് പറയുമ്പോൾ പോലും ഞാൻ ഉദ്ദേശിച്ചത് നിങ്ങൾ സുരക്ഷിതരായി ഇരിക്കണേ എന്ന് പറയുന്നതിന്റെ കൂടെയാണ്. അല്ലാതെ നിങ്ങൾ ഇത് നിർത്തിയിട്ട് വീട്ടിൽ പോകണം എന്ന് പറയാൻ ഞാൻ ആരുമല്ല. അപ്പോൾ പിന്നെ ഞാൻ ഒരു സ്റ്റോറി എഴുതിയിട്ടു. തന്നെ വിമർശിച്ച ഒരാളോട് 'ഫെയിൽഡ് ഫിലിം മേക്കർ' എന്ന് ഞാൻ വിളിച്ചു.

അത് വളരെ വലിയ തെറ്റാണെന്ന് എനിക്ക് തോന്നി അതാണ് ആ സ്റ്റോറി ഞാൻ പെട്ടെന്ന് ഡിലീറ്റ് ചെയ്തത്. ഞാൻ അതിന് മാപ്പ് ചോദിക്കുന്നു. ഒരു നിറം വച്ച് എന്നെ ഒരു പാർട്ടിക്കാരിയാക്കി മാറ്റാൻ ശ്രമിച്ചു. ഞാൻ കേരളത്തിൽ ഇത്രയും വർഷമായി. എന്റെ ലെെഫ് മുഴുവൻ നിങ്ങളുടെ മുന്നിലാണ് ജീവിച്ചത്. നിങ്ങളെ പോലെ ഒരു മനുഷ്യനാണ് ഞാൻ. ഇവിടെയുള്ള എല്ലാ പാർട്ടിയിലും വളരെ അടുത്ത സുഹൃത്തുക്കൾ ഉള്ള ആളാണ് ഞാൻ.

പിന്നെ ഞാൻ സിബി മലയിൽ സാറിനെ അങ്ങനെ പറയില്ല. അദ്ദേഹം മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ്. ഞാൻ അദ്ദേഹത്തിന്റെ വലിയൊരാരാധികയാണ്. സത്യം നിങ്ങളെ അറിയിക്കാനാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. ഞാൻ പറയുന്ന ഓരോ വാക്കിനും ഉത്തരവാദിത്തമുണ്ടെന്ന് എനിക്ക് മനസിലായി. ഞാൻ എന്റെ തെറ്റുകൾ തിരുത്താൻ തയ്യാറാണ്. എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പ്. ഞാൻ തിരുത്താം'- പേളി മാണി പറഞ്ഞു.

English Summary

Actor and television presenter Pearle Maaney has responded to the criticism she faced over her social media post on the NEET controversy and the student protest in Delhi. In a YouTube video, she clarified that her intention was never to ask students to end their protest or return home.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PEARLE MAANEY, PEARLE MAANEY APOLOGY, NEET PROTEST, PEARLE MAANEY YOUTUBE, PEARLE MAANEY MAAPPU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY