SignIn
Kerala Kaumudi Online
Monday, 27 July 2026 8.09 AM IST

നിലാവുള്ള രാത്രിയിലെ ഈ ഇരിപ്പിലും പന്തികേട്

ss

ധൂമകേതു റിലീസ് അനൗൺസ് മെന്റ് പോസ്റ്റർ

നിലാവുള്ള രാത്രി, കടവത്ത് സജിൻ ഗോപുവും നിഖില വിമലും മുഖംമൂടി ധാരികളും. സ്വപ്നലോകത്ത് ആണ് സജിൻ ഗോപുവും നിഖില വിമലും. ബാഗിനുള്ളിൽ എന്തായിരിക്കും ? മുഖംമൂടി ധാരികളുടെ ഉദ്ദേശം എന്തായിരിക്കും ? രസകരമായ അനൗൺസ് മെന്റ് വീഡിയോയുമായി ധൂമകേതു എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തിറങ്ങി. സെപ്തംബർ 11ന് റിലീസ് ചെയ്യുന്ന ചിത്രം സുധി മാഡിസൺ സംവിധാനം ചെയ്യുന്നു. ഗണപതി , ഷൈൻ ടോം ചാക്കോ, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.

പ്രേക്ഷകർ ഏറ്റെടുത്ത 'സൂക്ഷ്മദർശിനിക്കു ശേഷം ഹാപ്പി അവേഴ്സ് എന്റർടെയ്മെന്റ് എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസ് എന്നീ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്നാണ് നിർമ്മാണം. രചന സോണിയും മനുവും ചേർന്നാണ്.ഛായാഗ്രഹണം: ജിൻ്റോ ജോർജ്ജ്, എഡിറ്റർ: വിവേക് ഹർഷൻ, സംഗീത സംവിധാനം: അങ്കിത് മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ: ഔസേപ്പ് ജോൺ, ശബ്ദലേഖനം: രംഗനാഥ് രവി, വസ്ത്രാലങ്കാരം: മഷർ ഹംസ, ചമയം: ആർ. ജി. വയനാടൻ, പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി തോമസ്, സംഘട്ടനം: സ്റ്റീവൻ കുമാർ, വിതരണം : ഭാവന റിലീസ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMANEWS, MALAYALAM CINEMA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY