റിയാലിറ്റി ഷോയായ ഹിന്ദി ബിഗ് ബോസ് സീസൺ 20ന്റെ വേദിയിൽ നെഞ്ചുവേദനയെത്തുടർന്ന് കുഴഞ്ഞുവീണെന്ന വാർത്തകളിൽ പ്രതികരിച്ച് നടൻ സൽമാൻ ഖാൻ രംഗത്ത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പ്രചരിച്ച പ്രൊമോ വീഡിയോ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും സൽമാൻ ഖാൻ വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്ന പ്രൊമോ പുറത്തുവിട്ടതിൽ ആരാധകരോട് താരം ഖേദപ്രകടനവും നടത്തി.
കഴിഞ്ഞ ദിവസം പുറത്തുവന്ന 'വീക്കെൻഡ് കാ വാർ' എപ്പിസോഡിന്റെ പ്രൊമോയിൽ സൽമാൻ ഖാൻ നെഞ്ചിൽ കൈവച്ച് വേദനയോടെ വേദിയിൽ കിടക്കുന്നതും ഡോക്ടറെ വിളിക്കുന്നതും കാണാം. ഇതോടെ താരത്തിനെന്ത് സംഭവിച്ചെന്ന രീതിയിൽ ആരാധകരിൽ ആശങ്ക ഉയർന്നു. പിന്നാലെയാണ് വിശദീകരണവുമായി നടൻ രംഗത്തെത്തിയത്.
ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥിയായ ഖാസി തൗഖീറിനെ ഒരു പാഠം പഠിപ്പിക്കാനാണ് താൻ അത്തരമൊരു അഭിനയം നടത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത്തരം ഒരു പ്രൊമോ പുറത്തുവിട്ടതിനെ തുടർന്ന് അണിയറപ്രവർത്തകർക്കെതിരെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സൽമാൻ ഖാൻ രൂക്ഷ വിമർശനവും നടത്തിയിരുന്നു.
Salman Khan getting a heart attack LIVE on television 💀
#BiggBoss20 #SalmanKhan https://t.co/cyC8MVJQGM
— Sarthak🍷 (@Sarthk_corre) September 19, 2026
'ദൈവാനുഗ്രഹത്താൽ എന്റെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല. ബിഗ് ബോസ് പ്രൊമോ ഈ രീതിയിൽ എഡിറ്റ് ചെയ്യാൻ പാടില്ലായിരുന്നു. ഖാസി ഹൗസിനുള്ളിൽ ചെയ്ത അതേ കാര്യം തന്നെയാണ് ഞാനും ചെയ്യുന്നത് എന്ന രീതിയിലാണ് അത് ജനങ്ങളിലേക്ക് എത്തിയത്.
മറ്റ് 15 മത്സരാർത്ഥികൾ അറിയാതെ അവരുടെ ആശങ്കകളെ വച്ച് കളിച്ച ഖാസിയുടെ പ്രവൃത്തി തെറ്റാണെന്ന് കാണിക്കാനാണ് ഞാൻ അങ്ങനെ ചെയ്തത്. പ്രൊമോ ഡിറ്റ് ചെയ്ത രീതിയിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഷോ പ്രൊമോട്ട് ചെയ്യാൻ അവർ ഉപയോഗിച്ച ശൈലിയാകാം ഇത്. അണിയറപ്രവർത്തകർക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു'- സൽമാൻ പറഞ്ഞു. സൽമാന്റെ പരസ്യ പ്രതികരണത്തെത്തുടർന്ന് പുതിയ പ്രൊമോ വീഡിയോ ചാനൽ പുറത്തുവിട്ടിട്ടുണ്ട്.
Salman Khan has clarified reports about him collapsing on the Bigg Boss 20 stage following chest pain. He said that his health is fine and that a promotional video was edited in a way that created confusion among viewers. Salman also apologized to fans for the misleading impression and explained that the act was intended to teach contestant Kazi Touqeer a lesson.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |