
പ്രശസ്ത എഡിറ്റർ ഷമീർ മുഹമ്മദ് സംവിധായകനാവുന്നു. പൃഥ്വിരാജ് നായകനാവുന്ന ചിത്രം ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ ആണ്. ഒടിയനു ശേഷം ഷമീർ മുഹമ്മദിന്റെ ചിത്രത്തിൽ അഭിനയിക്കാനാണ് പൃഥ്വിരാജ് ഒരുങ്ങുന്നത്. ഷമീർ മുഹമ്മദ് സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കും. എ.ആർ.എം, മാർക്കോ, അങ്കമാലി ഡയറീസ്, രേഖാചിത്രം, നരിവേട്ട തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾക്ക് ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ചിട്ടുണ്ട്.
ഏറെ നാളായി സംവിധായകനാവാനുള്ള ഒരുക്കത്തിലായിരുന്നു ഷമീർ . താരനിർണയം പൂർത്തിയായിവരുന്നു. രാഹുൽസദാശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഒടിയൻ: ദ ഏജ് ഒഫ് ഇല്യൂഷൻ ആണ് ചിത്രീകരണത്തിന് ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രം. പൃഥ്വിരാജും മഞ്ജുവാര്യരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. മിസ്റ്ററി ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സത്യവും മിഥ്യയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറയുന്നു.
ഭൂതകാലം,ഭ്രമയുഗം,ഡീയസ് ഈറെ എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ രാഹുൽസദാശിവൻ ഒരുക്കുന്ന ചിത്രം എന്ന നിലയിലും പ്രതീക്ഷകൾ ഏറെയാണ്. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ഒരുമിച്ചു നിർമ്മിക്കുന്ന ആദ്യ സംരംഭമാണിത്. ഇതാദ്യമായാണ് ധർമ്മ പ്രൊഡക്ഷൻസ് മലയാളത്തിൽ. അതേസമയം പൃഥ്വിരാജിന്റെ ബോളിവുഡ് ചിത്രം ദായ്റ തിയേറ്ററുകളിൽ എത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |