
സജിൻ ഗോപു- നിഖില ചിത്രം ധൂമകേതു ട്രെയിലർ
'കുട്ടിക്കാലം തൊട്ടേ കല്യാണോന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരണത് ഫസ്റ്റ് നൈറ്റാണ്'. രസകരമായ നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കി ധൂമകേതു' ട്രെയിലർ പുറത്തിറങ്ങി. സജിൻ ഗോപുവും നിഖില വിമലും നായകനും നായികയുമായി എത്തുന്ന ധൂമകേതു വേറിട്ട ടൈം ട്രാവൽ ചിത്രമാണെന്ന സൂചന ട്രെയിലർ നൽകുന്നു. ഒരു കല്യാണവും തുടർ സംഭവ വികാസങ്ങളും കോർത്തിണക്കിയാണ് സംവിധായകൻ സുധി മാഡിസൺ ധൂമകേതു ഒരുക്കുന്നത്. കൗതുകം നിറയ്ക്കുന്നതുമായ ഒട്ടേറെ മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടെന്ന് ഉറപ്പിക്കാം.
സെപ്തംബർ 25ന് റിലീസ് ചെയ്യും. ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. 'സൂക്ഷ്മദർശിനി'ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സോണിയും മനുവും ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം: ജിന്റോ ജോർജ്ജ്, എഡിറ്റർ: വിവേക് ഹർഷൻ, സംഗീത സംവിധാനം: അങ്കിത് മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ: ഔസേപ്പ് ജോൺ, ശബ്ദലേഖനം: രംഗനാഥ് രവി. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഭാവന റിലീസ് പ്രദർശനത്തിന് എത്തിക്കുന്നു. പി.ആർ.ഒ: ആതിര ദിൽജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |