നിരവധി ജനപ്രിയ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതയായ നടിയാണ് ഇവാ ഗ്രോവർ. ഇപ്പോഴിതാ നടൻ ആമിർ ഖാന്റെ അർദ്ധ സഹോദരനായ ഹൈദർ അലി ഖാനെ ഇവാ വിവാഹം കഴിച്ചതും അതിനുശേഷം വിവാഹ മോചനം നേടിയതും അതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് വീണ്ടും നവമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. വീട്ടുകാരുടെ എതിർപ്പുകൾ വകവയ്ക്കാതെ വെറും 18 ദിവസത്തെ പ്രണയത്തിനൊടുവിൽ ഒളിച്ചോടി ഹൈദർ അലിയെ നടി വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ അതിനുശേഷം കടുത്ത മാനസികശാരീരിക പീഡനങ്ങളാണ് താരം നേരിടേണ്ടി വന്നത്.
വിവാഹത്തിന് മുൻപുള്ള 18 ദിവസങ്ങളിൽ ഹൈദറിന്റെ മാന്യമായ പെരുമാറ്റം മാത്രമാണ് ഇവാ കണ്ടിരുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് മൂന്നാം നാൾ തന്നെ താരം അക്രമത്തിന് ഇരയായി. ഹൈദറിന് സ്‌കീസോഫ്രീനിയ എന്ന മാനസികാവസ്ഥ ഉണ്ടായിരുന്നുവെങ്കിലും അന്ന് അതിന്റെ ഗൗരവം ഇവായ്ക്ക് മനസിലായിരുന്നില്ല. 'വിവാഹശേഷമുള്ള മൂന്നാം നാൾ ഞങ്ങളുടെ സ്വകാര്യ നിമിഷത്തിനിടയിൽ അയാൾ എന്നെ അടിക്കാൻ തുടങ്ങി. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല,' ഒരിക്കൽ ഒരു അഭിമുഖത്തിൽ നടി വെളിപ്പെടുത്തി.
ഹൈദറിന്റെ ഭാഗത്തുനിന്ന് അങ്ങേയറ്റം മോശമായ പെരുമാറ്റങ്ങളും സമ്മർദ്ദങ്ങളുമുണ്ടായി. വീട്ടുചെലവുകൾക്കും കുട്ടിയുടെ ആവശ്യങ്ങൾക്കും പണം കണ്ടെത്താൻ മറ്റു ചിലരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവ് തന്നെ നിർബന്ധിച്ചതായും നടി തുറന്നുപറഞ്ഞു. 'എന്റെ സ്വന്തം ഭർത്താവ് തന്നെ അങ്ങനെ ആവശ്യപ്പെട്ടു. കറണ്ട് ബിൽ അടയ്ക്കാൻ പണം വേണമെന്നും പറഞ്ഞ് വലിയ സമ്മർദ്ദമാണ് ചെലുത്തിയത്. അതോടെ എല്ലാറ്റിന്റെയും അവസാനമായി. അതിനുശേഷം ഞാൻ പിന്നിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല,' ഇവാ വ്യക്തമാക്കി. ഹൈദർ അലി ഖാനുമായുള്ള വിവാഹജീവിതത്തിൽ ഒരു മകളുണ്ടെങ്കിലും, ക്രൂരമായ പീഡനങ്ങൾ സഹിക്കവയ്യാതെ അഞ്ച് വർഷത്തിന് ശേഷം ഇവാ ഇയാളുമായി വിവാഹമോചനം നേടി.
'കൊര കഗാസ്', 'ഓഫീസ് ഓഫീസ്', 'ഹം സാത്ത് ആഠ് ഹൈൻ', 'കുമ്ലും ഏക് പ്യാരാ സാ ബന്ധൻ', 'കരിഷ്മ കാ കരിഷ്മ', 'സി.ഐ.ഡി', 'ബഡേ അച്ഛേ ലഗ്‌തേ ഹൈൻ', 'തഷൻഇഇഷ്‌ക്' തുടങ്ങി നിരവധി ജനപ്രിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് ഇവാ ഗ്രോവർ. കരീന ഗ്രോവർ എന്നാണ് യഥാർത്ഥ പേര്. 1990കളുടെ പകുതിയിൽ തമിഴ് ചിത്രമായ 'കട്ടുമരക്കാരൻ' (1995) എന്ന സിനിമയിലൂടെ അഭിനയരംഗത്തെി, പിന്നീട് ഒട്ടനവധി ബോളിവുഡ് ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
Popular television actress Eva Grover's past marriage to Hyder Ali Khan (half-brother of superstar Aamir Khan) has resurfaced online. Despite her family's objections, Eva eloped and married him after an 18-day courtship, only to face severe mental and physical abuse.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |