
പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ഫസ്റ്റ് ലുക്ക്
പ്രഥമ ദൃഷ്ട്യാ തന്നെ പൂർണമായും പൊലീസ് സ്റ്റോറി എന്ന ഫീൽ നൽകുന്നു പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ. പാർവതി തിരുവോത്തും സിദ്ധാർത്ഥ് ഭരതനും മാത്യു തോമസും ഉണ്ണിമായ പ്രസാദും സ്റ്റേഷനകത്ത് യൂണിഫോം അണിഞ്ഞ് ബെഞ്ചിൽ ഒരുമിച്ചിരിക്കുന്നു. പലർക്കും പല ഭാവങ്ങൾ. പ്രഥമ ദൃഷ്ട്യാ ഈ ഇരിപ്പിലും പന്തികേട് തോന്നുന്നു. പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം ഷഹദ് സംവിധാനം ചെയ്യുന്നു. ഇൻവെസ്റ്റിഗേറ്റീവ് ജോണറിൽ ഒരുക്കിയ ചിത്രം സെപ്തംബർ 11ന് തിയേറ്ററുകളിൽ എത്തും.
ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിത കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് പ്രമേയം. വിജയരാഘവൻ, സായ് കുമാർ, വിനയ് ഫോർട്ട്, അസിസ് നെടുമങ്ങാട് , ജയശ്രീ,നിയാസ് ബക്കർ, സിറാജ്, എന്നിവരും പ്രശസ്‌ത തമിഴ് നടൻ പാർത്ഥിപനും പ്രധാന വേഷത്തിൽ എത്തുന്നു . രചന - പി.എസ്. സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കൽ. ഛായാഗ്രഹണം - റോബി രാജ്. സംഗീതം - മുജീബ് മജീദ്. എഡിറ്റിംഗ് - ചമൻ ചാക്കോ. കലാസംവിധാനം - മഹേഷ് മോഹൻ. പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് ചങ്ങനാശ്ശേരി. വിതരണം സെൻട്രൽ പിക്ചേഴ്സ് പി.ആർ. ഒ വാഴൂർ ജോസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |