SignIn
Kerala Kaumudi Online
Sunday, 24 May 2026 11.36 PM IST

അഞ്ചാമതും 100 കോടി ക്ളബിൽ മോഹൻലാൽ, ക്രോർപതി ലാൽ

sss

അഞ്ചാമതും 100 കോടി ക്ളബിലേക്ക് മോഹൻലാൽ. ദൃശ്യം 3 ആണ് ഇത്തവണ 100 കോടി ക്ളബിൽ ഇടം പിടിക്കുന്നത്. ചിത്രം ഇന്ന് 100 കോടി ക്ളബ് കയറും. പുലിമുരുകൻ ആണ് ആദ്യമായി 100 കോടി ക്ളബിൽ ഇടംപിടിച്ച മോഹൻലാൽ ചിത്രം. ലൂസിഫറും ലൂസിഫറിന്റെ തുടർച്ചയായ എമ്പുരാനും 100 കോടി ക്ളബിൽ എത്തി. തുടരും ആണ് ദൃശ്യം 3ന് മുൻപ് 100 കോടി ക്ളബിൽ ഇടംപിടിച്ച മോഹൻലാൽ ചിത്രം.മലയാള സിനിമയിൽ തുടർച്ചയായി 100 കോടി ക്ളബിൽ ഇടം പിടക്കുന്ന ഏക താരം മോഹൻലാൽ മാത്രമാണ് . പോയ വർഷത്തെ മലയാള സിനിമയുടെ തിളക്കങ്ങളിലൊന്നാണ് തുടരും.

പുതുവർഷത്തിൽ മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിൽ ദൃശ്യം 3 ഉം. ദൃശ്യം ഫ്രാഞ്ചൈസിയിൽ ഏറ്റവും വലിയ ഓപ്പണിംഗ് തുടക്കം മുതൽ തന്നെ ദൃശ്യം 3 ലഭിച്ചു എന്നതാണ് ശ്രദ്ധേയം. ആദ്യ പകുതിയിൽ നാടകീയതയിലൂടെ കടന്നുപോവുന്ന ചിത്രം രണ്ടാം പകുതിയിൽ ത്രില്ലർ സ്വഭാവം കൈവരുന്നു. ദൃശ്യത്തിന്റെ 4, 5 ഭാഗങ്ങൾ ഉണ്ടാകും എന്നു ഉറപ്പിക്കുകയാണ് സിനിമാലോകം. തുടരും എന്ന ചിത്രത്തിനു ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും ഒരുമിക്കുന്ന അതിമനോഹരം 'മനോഹരമായി" തന്നെ 100 കോടി ക്ളബ് കയറും എന്നാണ് പ്രതീക്ഷ.

പൂജ റിലീസായി ഒക്ടോബർ 15ന് പ്രദർശനത്തിന് എത്തുന്ന അതിമനോഹരം ആണ് ഇനി മോഹൻലാലിന്റെ മേജർ റിലീസ്. അതിമനോഹരം കൂടി 100 കോടി ക്ളബ് കയറിയാൽ ഈ വർഷം രണ്ട് 100 കോടി ക്ളബ് ചിത്രങ്ങൾ മോഹൻലാലിന്റെ അക്കൗണ്ടിൽ ഉണ്ടാവും. 100 കോടി ക്ളബ് ഉറപ്പിക്കുന്ന ചിത്രങ്ങൾ മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.പ്രിയദർശൻ, സത്യൻ അന്തിക്കാട്,ജീത്തു ജോസഫ്, ജൂഡ് ആന്തണി ജോസഫ്, വിഷ്ണു മോഹൻ എന്നിവരുടെ ചിത്രങ്ങളാണ് മോഹൻലാലിനെ കാത്തിരിക്കുന്നത്.അതേസമയം മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്ന ഖലീഫ, തുടക്കം എന്നീ ചിത്രങ്ങൾ ആഗസ്റ്റിൽ റിലീസ് ചെയ്യും. രജനികാന്ത് ചിത്രം ജയിലർ 2 സെപ്തംബർ റിലീസായാണ് ഒരുങ്ങുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MOHANLAL, DRISHYAM 3, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY