SignIn
Kerala Kaumudi Online
Monday, 25 May 2026 8.36 AM IST

ഉന്മാദം നിറഞ്ഞ കേസുമായി ചാക്കോച്ചൻ

ss

ആഗസ്റ്റ് 7ന് റിലീസ്

കുഞ്ചാക്കോ ബോബൻ, ലിജോമോൾ എന്നിവരെ പ്രധാന കഥാപാത്രമാക്കി പ്രശസ്ത എഡിറ്റർ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിന് ഉന്മാദം എന്ന് പേരിട്ടു . ചിത്രത്തിന്റെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആഗസ്റ്റ് 7ന് റിലീസ് ചെയ്യും. ഒരു പൊലീസ് കോൺസ്റ്റബിൾ അമാനുഷിക സ്വാഭവം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കാലങ്ങളായി തെളിയിക്കപ്പെടാത്ത ഒരു കേസ് പുനർ അന്വേഷണം നടത്തുന്നതാണ് ഇതിവൃത്തം. ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസുമായി സഹകരിച്ചാണ് നിർമ്മാണം.

പ്രമുഖ നിർമ്മാതാക്കളായ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. സുധീഷ്, ഷാജു ശ്രീധർ, കൃഷ്ണ പ്രഭ, സിബി തോമസ്, സാബുമോൻ, അരുൺ ചെറുകാവിൽ, വിനീത് തട്ടിൽ, ഉണ്ണി ലാലു, നിതിൻ ജോർജ്, കിരൺ പീതാംബരൻ, ജോളി ചിറയത്ത്, തങ്കം മോഹൻ, ശ്രീകാന്ത് മുരളി, ഗംഗാ മീര തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഷാഹി കബീർ രചന നിർവഹിക്കുന്നു. നവിസ് സേവ്യർ, റാം മിർചന്ദാനി, രാജേഷ് മേനോൻ (ഹെഡ് ക്രിയേറ്റീവ് (പനോരമ സ്റ്റുഡിയോസ്), അഭിനവ് മെഹ്‌റോത്ര എന്നിവർ സഹനിർമ്മാതാക്കളാണ്. ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരൺ ദാസ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, പി.ആർ.ഒ ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KUNCHAKO, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY