SignIn
Kerala Kaumudi Online
Monday, 25 May 2026 10.44 AM IST

ബേസിലും ടൊവിനോയും അടിയോടടി, അതിരടി പുതിയ പോസ്റ്റർ

athiradi

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ നായകന്മാരായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മേയ് 14ന് അതിരടി ലോകവ്യാപകമായി തിയേറ്ററിൽ എത്തും. ദർശന രാജേന്ദ്രൻ,​ റിയ ഷിബു,​ സെറിൻ ശിഹാബ് എന്നിവരാണ് നായികമാർ. സർവ്വം മായയിൽ ഡെലൂലുവായി തിളങ്ങിയ താരം ആണ് റിയ ഷിബു. ബേസിൽ ജോസഫ് ,​ ടൊവിനോ തോമസ്,​ വീനീത് ശ്രീനിവാസൻ എന്നിവരുടെ ആകർഷകമായ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രം പക്കാ ക്യാമ്പസ് ഫൺ എന്റർടെയ്നർ ആയിരിക്കും.

പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് രചന.ഡോ. അനന്തു എന്റർടെയ്ൻമെൻന്റിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റിന്റ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് നിർമ്മാണം.ഛായാഗ്രഹണം - സാമുവൽ ഹെൻറി, സംഗീതം - വിഷ്ണു വിജയ്, എഡിറ്റർ - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മാനവ് സുരേഷ്, കോസ്റ്റ്യൂം - മഷർ ഹംസ, മേക്കപ്പ് - റോണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ - നിക്സൺ ജോർജ്, ഗാനങ്ങൾ - സുഹൈൽ കോയ. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിയുടെ രചയിതാക്കളിൽ ഒരാളാണ് അരുൺ അനിരുദ്ധൻ. മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസ്, ബേസിൽ ജോസഫ്, സമീർ താഹിർ, അരുൺ അനിരുദ്ധൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്. സമീർ താഹിറും ടൊവിനോ തോമസും കോ-പ്രൊഡ്യൂസർമാരാണ് .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BASIL, TOVINO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY