SignIn
Kerala Kaumudi Online
Monday, 25 May 2026 9.27 AM IST

മിസ്റ്ററി ത്രില്ലറിൽ ഗൗരി കിഷൻ നായിക,​ അർജുൻ അശോകനും റോഷൻ മാത്യുവും വീണ്ടും

ss

മിസ്റ്ററി ത്രില്ലർ ജോണറിൽ അർജുൻ അശോകൻ, റോഷൻ മാത്യു എന്നിവരെ പ്രധാന കഥാപാത്രമാക്കി സുവിൻ. എസ് സോമശേഖരൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം അങ്കമാലിയിൽ ആരംഭിച്ചു. ടൊവിനോ തോമസ് നായകനായ നടികർ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ച സുവിന്റെ ആദ്യ സംവിധാന സംരംഭം ആണ്. ചത്താ പച്ചയ്ക്കുശേഷം അർജുൻ അശോകൻ, റോഷൻ മാത്യു എന്നിവർ വീണ്ടും ഒരുമിക്കുകയാണ്. യൂത്തിന്റെ കാഴ്ച്ചപ്പാടുകൾക്കും കുടുംബമുഹൂർത്ത ങ്ങൾക്കും ഹ്യൂമറിനും പ്രാധാന്യം നൽകുന്നു ചിത്രത്തിൽ ഗൗരി ജി കിഷൻ ആണ് നായിക. ബാലു വർഗീസ് , ഹരിശ്രീ അശോകൻ ,സൂര്യാ ക്രിഷ് , ജിയോ ബേബി , വീണ നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.ഛായാഗ്രഹണം വേണു, സംഗീതം - യാക്സൻ ഗാരി പെരേര, ,നേഹ നായർ .. ടൈറ്റിൽ ട്രാക്ക് - ജാക്സൻ വിജയൻ. എഡിറ്റിംഗ് - രതീഷ് രാജ്. കലാസംവിധാനം - പ്രശാന്ത് മാധവ് .. മേക്കപ്പ് - ആർ. ജി വയനാടൻ .. കോസ്റ്റ്വും ഡിസൈൻ-ധന്യ ബാലകൃഷ്ണൻ. ശബ്‌ദ രൂപകല്പന- ജയദേവൻ. ചക്കാടത്ത്. ശബ്‌ദ മിശ്രണം-സിനോയ് ജോസഫ്- ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - പി. ഇമ്മാനുവൽ.. സംഘട്ടനം - സുപ്രീം സുന്ദർ . പ്രൊഡക്‌ഷൻ മാനേജർ - സുനിൽ പി. എസ്. പ്രൊഡക്‌ഷൻ എക്സിക്കുട്ടീവ്- നസീർ കാരന്തൂർ. പ്രൊഡക്‌ഷൻ കൺട്രോളർ- പ്രതീഷ് മാവേലിക്കര.

ജസ്സാനി എന്റർടെയ്ൻമെന്റ് ഇൻ അസ്സോസ്സിയേഷൻ വിത്ത് 6D പിക് ചേഴ്സിന്റെ ബാനറിൽ ചേതൻ ഡിയോലേക്കർ, ക്രിഷ് ;സുൽത്താൻ എന്നിവർ ചേർന്നാണ് നിർമ്മാണം. കോ പ്രൊഡ്യൂസേഴ്സ് - അനൂപ് വേണുഗോപാൽ , അനുബിൻ. പി.ആർ. ഒ വാഴൂർ ജോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY