SignIn
Kerala Kaumudi Online
Monday, 25 May 2026 8.36 AM IST

AA 22 x A6 ടൈറ്റിൽ അല്ലുവിന്റെ പിറന്നാൾ ദിനത്തിൽ

ss

അല്ലു അർജുൻ നായകനായി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്കും അല്ലുവിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങുമെന്ന് സൂചന. ഏപ്രിൽ 8ന് ആണ് അല്ലു അർജുന്റെ പിറന്നാൾ. 2025 ഏപ്രിൽ 8ന് പിറന്നാൾ ദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം.

സയൻ ഫിക്ഷൻ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ അല്ലു അർജുൻ സൂപ്പർ ഹീറോയായാണ് എത്തുക എന്നാണ് വിവരം.

സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ വി എഫ് എക്സ് ചെയ്യുന്നത് ഹോളിവുഡിലെ പ്രമുഖ വിഎഫ് എക്സ് സ്റ്റുഡിയോ ആണ്.

ദീപിക പദുകോൺ, മൃണാൾ താക്കൂർ, ജാൻവി കപൂർ, രശ്മിക മന്ദാന എന്നിവരാണ് മറ്റു താരങ്ങൾ. രശ്മിക മന്ദാന പ്രതിനായികയായാണ് എത്തുന്നത്. നൂറുദിവസത്തെ ചിത്രീകരണം ആണ്.അല്ലു അർജുന്റെയും അറ്റ്ലിയുടെയും കരിയറിലെ ഏറ്റവും വലിയ ചിത്രം ആരാധക ലോകം ഉറ്റുനോക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY