SignIn
Kerala Kaumudi Online
Monday, 25 May 2026 9.31 AM IST

പശ്ചിമേഷ്യ സംഘർഷം; ഇൻഡിഗോ വിമാനം തിരിച്ചിറക്കി

pic

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് പറന്ന ഇൻഡിഗോ വിമാനം (6 ഇ 33) പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്നുണ്ടായ വ്യോമപാത നിയന്ത്രണങ്ങളാൽ തിരിച്ചിറക്കി. ഏഴ് മണിക്കൂറോളം ആകാശത്ത് തുടർന്ന ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് അവസാന നിമിഷം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് വിമാനം തിരിച്ചുവിടാൻ പ്രേരിപ്പിച്ചതെന്ന് ഇൻഡിഗോ വക്താവ് അറിയിച്ചു. എത്യോപ്യ-എറിത്രിയ അതിർത്തിക്ക് സമീപം എത്തിയപ്പോഴാണ് വിമാനം പെട്ടെന്ന് യു-ടേൺ എടുത്ത് തിരികെ പറന്നത്. ഇറാൻ-ഇസ്രയേൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ, യുദ്ധമേഖലകൾ ഒഴിവാക്കാനായി ഗൾഫ് ഒഫ് ഏദൻ വഴിയും ആഫ്രിക്കയുടെ ഭാഗങ്ങൾ വഴിയുമുള്ള പ്രത്യേക പാതയാണ് വിമാനം സ്വീകരിച്ചിരുന്നത്. എന്നിരുന്നാലും, മേഖലയിലെ വ്യോമപാത നിയന്ത്രണങ്ങളിൽ പെട്ടെന്നുണ്ടായ മാറ്റങ്ങൾ വിമാനത്തിന്റെ യാത്ര തടസപ്പെടുത്തുകയായിരുന്നു. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്ന് ഇൻഡിഗോ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360