SignIn
Kerala Kaumudi Online
Monday, 25 May 2026 8.35 AM IST

കാൻ ഫിലിം ഫെസ്‌റ്റിവൽ: ' ഫ്യോർഡിന് ' പാം ഡി ഓർ

pic

പാരീസ്: റൊമേനിയൻ സംവിധായകൻ ക്രിസ്റ്റ്യൻ മൂൺഷിയൂവിന്റെ ' ഫ്യോർഡ് ' 79-ാമത് കാൻ ഫിലിം ഫെസ്‌റ്റിവലിൽ മികച്ച സിനിമയ്‌ക്കുള്ള പാം ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി. നോർവീജിയൻ, റൊമേനിയൻ, ഇംഗ്ലീഷ് ഭാഷകളിൽ ഒരുക്കിയ ചിത്രത്തിൽ സെബാസ്റ്റ്യൻ സ്റ്റാൻ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

2007ൽ മൂൺഷിയൂവിന്റെ ' ഫോർ മന്ത്സ്, ത്രീ വീക്ക്സ്, ടൂ ഡേയ്സ് ' എന്ന ചിത്രവും പാം ഡി ഓർ നേടിയിരുന്നു. 2016ൽ 'ഗ്രാജുവേഷൻ' എന്ന ചിത്രത്തിലൂടെ മികച്ച സംവിധാനത്തിനുള്ള പുരസ്കാരവും അദ്ദേഹം നേടിയിരുന്നു.

റഷ്യൻ ചലച്ചിത്രകാരൻ ആൻഡ്രി സ്‌വ്യാഗിൻസെവിന്റെ 'മിനോട്ടോർ" രണ്ടാമത്തെ ബഹുമതിയായ ഗ്രാൻ പ്രീ നേടി. ജർമ്മൻ സംവിധായക വലേസ്ക ഗ്രിസെബാഷിന്റെ ' ദ ഡ്രീംഡ് അഡ്വഞ്ചർ' ജൂറി പുരസ്കാരത്തിന് അർഹമായി.

ന്യൂസിലൻഡ് സംവിധായകൻ പീറ്റർ ജാക്സൺ, അമേരിക്കൻ നടി ബാർബറ സ്ട്രെയ്സാൻഡ്, നടൻ ജോൺ ട്രവോൾട്ട എന്നിവർക്കാണ് ഓണററി പാം ഡി ഓർ.

# പ്രധാന പുരസ്കാരങ്ങൾ

മികച്ച സംവിധാനം - ഹാവിയർ ആംബ്രോസി, ഹാവിയർ കാൽവോ (ദ ബ്ലാക്ക് ബോൾ - സ്പാനിഷ് ), പവേൽ പൗളികോവ്‌സ്കി (ഫാദർലാൻഡ് - ജർമ്മൻ)

 നടൻ - ഇമ്മാനുവൽ മാചിയ, വാലന്റീൻ കാംപെയ്ൻ (കൗവേഡ് - ഫ്രഞ്ച്, ഡച്ച്)

 നടി - വിർജിനീ എഫിറ, ടാവോ ഒകാമോറ്റോ ( ഓൾ ഒഫ് എ സഡൻ - ഫ്രഞ്ച്, ജാപ്പനീസ്)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360