തൃപ്രയാർ: സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ അമ്പറയും ഒട്ടേറെ വേദികളിൽ അരങ്ങേറിയ പൂക്കാലം (ഓണം) വും ചേർത്ത് പുസ്തകമാക്കി പ്രസിദ്ധീകരിക്കും. 10ന് വൈകിട്ട് 3 ന് വലപ്പാട് നാട്ടിക ഫർക്ക സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രകാശനം പ്രൊഫ. കെ.യു. അരുണൻ ഉദ്ഘാടനം ചെയ്യും. അശോകൻ ചരുവിൽ പുസ്തക പ്രകാശനം നിർവഹിക്കും. ബക്കർ മേത്തല പുസ്തകം ഏറ്റുവാങ്ങും. കെ.ആർ. കിഷോർ പുസ്തക പരിചയം നിർവഹിക്കുമെന്ന് കഴിമ്പ്രം വിജയൻ സ്മാരക സമിതി ജനറൽ സെക്രട്ടറി വി.സി.ദിലീപ്, സെക്രട്ടറി മനോമോഹൻ, ട്രഷറർ സുവിൻ വിജയൻ, അബ്ദുൾ മജീദ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
