പയ്യന്നൂർ: ആർട്ട് ആൻഡ് ആർട്ടിസ്റ്റ് അസോസിയേഷൻ ഗാന്ധി പാർക്ക് ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച ചിത്ര പ്രദർശനം "ചായില്യം", ചിത്രകാരൻ വർഗീസ് കളത്തിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി സംഘടിപ്പിക്കുന്ന 20-ാമത് ചിത്ര പ്രദർശനത്തിൽ, മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, ലളിതകലാ അക്കാഡമി മുൻ ചെയർമാനും തിരുവനന്തപുരം ഫൈൻ ആർട്സ് മുൻ പ്രിൻസിപ്പാളുമായ പ്രൊഫ. കാട്ടൂർ നാരായണപിള്ള, അക്കാഡമി മുൻ വൈസ് ചെയർമാൻ കാരക്ക മണ്ഡപം വിജയകുമാർ, ലളിതകലാ അക്കാഡമി ഭരണസമിതി അംഗങ്ങളായ ബൈജു ദേവ്,
ടി.ആർ ഉദയകുമാർ, മനോജ് നാരായണൻ, ശ്രീജ പള്ളം, എൻ.ബി ലതാദേവി, ജോളി എം. സുധൻ, നാഷണൽ അവാർഡ് ജേതാവ് കെ.ആർ കുമാരൻ, സംസ്ഥാന അവാർഡ് ജേതാവ് ബിജി ഭാസ്കർ തുടങ്ങിയ 23 രചയിതാക്കളുടെ 33 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ഐസക് നെല്ലാട് ആണ് ക്യൂറേറ്റർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |