
നെയ്യാറ്റിൻകര: അതിയന്നൂർ പഞ്ചായത്തിലെ കമുകിൻകോട്-വെൺപകൽ റോഡും രാമപുരം-ഊരുട്ടുകാല റോഡും ടാർ ചെയ്ത് നവീകരിക്കണമെന്നാവശ്യപ്പെട്ട് അതിയന്നൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളും ബി.ജെ.പി പ്രവർത്തകരും ചേർന്ന് പി.ഡബ്ള്യു.ഡി നെയ്യാറ്റിൻകര അസി. എക്സി: എൻജിനിയർ ഓഫീസ് ഉപരോധിച്ചു.
വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് സഞ്ചാര യോഗ്യമല്ലാതായിരിക്കുകയാണ് പഞ്ചായത്തിലെ പ്രധാന റോഡുകൾ. ടാറിംഗ് പോലും നടത്തുന്നില്ല. പല തവണ പഞ്ചായത്ത് ഭരണസമിതി അധികൃതരെ കണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
തുടർന്നാണ് ബി.ജെ.പി അതിയന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് നെയ്യാറ്റിൻകര എക്സിക്യൂട്ടീവ് എൻജിനിയർ ഓഫീസ് ഉപരോധിച്ചത്. എസ്.കെ. ജയകുമാർ സമരം ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇരുമ്പിൽ രാജീവ് മുഖ്യപ്രഭാഷണം നടത്തി.
ആഗസ്റ്റ് 5 ന് മുമ്പ് റോഡിന്റെ ടാറിംഗ് ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയതോടെ ഉപരോധം അവസാനിപ്പിച്ചു.
പഴയകട മധു കുമാർ, കൂട്ടപ്പന മഹേഷ്, ഗിരീഷ് ചന്ദ്രൻ,അരുൺ സരയു, അജിത് ചെറുവള്ളി, ഹരികൃഷ്ണൻ, ശിവരാജൻ, അനിക്കുട്ടൻ, ഊരുട്ടു കാല മുരളി, ഷിജു സി നായർ, അജീഷ്, ഹരിപ്രസാദ്, നകുൽ ചന്ദ്രൻ, സിന്ധു, ബിന്ദു വ്ളാങ്ങാമുറി, ജയകുമാരി, കണ്ണറ വിള ബിന്ദു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |