കട്ടപ്പന :അബുദാബിയിലെ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ശക്തി തിയറ്റേഴ്സ് ഏർപ്പെടുത്തിയ അബുദാബി ശക്തി പ്രത്യേക പുരസ്‌കാരം മാദ്ധ്യമ പ്രവർത്തകനും കവിയുമായ കെ ടി രാജീവിന് ലഭിച്ചു. മുൻ മന്ത്രിയും എംഎൽഎയുമായ എം എം മണിയുടെ ജീവിതചരിത്രമായ 'സഹ്യനിൽ പടർന്ന സമരജ്വാല മണിയാശാൻ'നാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. 25,000 രൂപയും പ്രശസ്തി പത്രവും ശിൽപവുമടങ്ങുന്ന അവാർഡ് ആഗസ്ത് 22ന് തലശേരിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ പി കരുണാകരനും കവി പ്രഭാ വർമയും അറിയിച്ചു. സഹ്യാദ്രിയിൽനിന്നും മടക്കയാത്ര, ഇടുക്കി: മണ്ണും മനുഷ്യരും, കാലം സാക്ഷി, പശ്ചിമഘട്ടസംരക്ഷണംഅറിഞ്ഞതും അറിയേണ്ടതും, അടയാളങ്ങൾ വേവുകാലം, ചരിത്രം ചരിത്രത്തോട് പറഞ്ഞത് (കവിതാസമാഹാരം) തുടങ്ങിയവയാണ് പ്രധാന കൃതികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |