SignIn
Kerala Kaumudi Online
Monday, 25 May 2026 4.48 AM IST

ക്രിപ്റ്റോകറൻസി തട്ടിപ്പ്: യുവാവിന്റെ 56 ലക്ഷം ‘സ്വാഹ’

crypto

കൊ​ച്ചി​:​ ​എ​റ​ണാ​കു​ളം​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ന​ട​ന്ന​ ​ക്രി​പ്റ്റോ​ക​റ​ൻ​സി​ ​നി​ക്ഷേ​പ​ ​ഇ​ട​പാ​ടി​ൽ​ ​യു​വാ​വി​ന്റെ​ 56.91​ ​ല​ക്ഷം​ ​രൂ​പ​ ​‘​ആ​വി​’​യാ​യി.​ ​ന​ഗ​ര​ഹൃ​ദ​യ​മാ​യ​ ​ക​ലൂ​രി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സ്ഥാ​പ​നം​ ​കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ​ത​ട്ടി​പ്പി​ന് ​അ​ര​ങ്ങൊ​രു​ങ്ങി​യ​ത്.​ ​പ​ണം​ ​ന​ഷ്ട​പ്പെ​ട്ട​ ​അ​ന്യ​ജി​ല്ല​ക്കാ​ര​നാ​യ​ 30​കാ​ര​ൻ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​സ്ഥാ​പ​ന​ ​ഉ​ട​മ​യും​ ​ഭാ​ര്യ​യും​ ​മ​ക​ളും​ ​ഉ​ൾ​പ്പെ​ടെ​ ​ഏ​ഴ് ​പേ​രെ​ ​പ്ര​തി​ ​ചേ​ർ​ത്ത് ​എ​റ​ണാ​കു​ളം​ ​നോ​ർ​ത്ത് ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.
ബാ​ങ്കി​ൽ​ ​താ​ത്കാ​ലി​ക​ ​ജീ​വ​ന​ക്കാ​ര​നാ​യി​ ​ജോ​ലി​ ​ചെ​യ്യു​മ്പോ​ഴാ​ണ് ​ക​ലൂ​ർ​ ​ച​മ്മ​ണി​ ​ട​വേ​ഴ്സി​ലെ​ ​‘​ലി​ബ​ർ​ട്ടാ​സ് ​ബ്ലോ​ക്ക്‌​ചെ​യി​ൻ​ ​ഡെ​വ​ല​പ്മെ​ന്റ് ​ആ​ൻ​ഡ് ​ട്രെ​യി​‌​നിം​ഗ്’​ ​സ്ഥാ​പ​ന​ത്തെ​ ​കു​റി​ച്ച് ​സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ​ ​നി​ന്ന് ​യു​വാ​വ് ​അ​റി​യാ​നി​ട​യാ​യ​ത്.​
​ക്രി​പ്റ്റോ​ ​ക​റ​ൻ​സി​യി​ൽ​ ​മു​ത​ൽ​മു​ട​ക്കി​യാ​ൽ​ ​വ​ലി​യ​ ​ലാ​ഭ​വി​ഹി​ത​മാ​ണ് ​സ്ഥാ​പ​നം​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത​ത്.​ ​യു​വാ​വ് ​ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ​ ​ലി​ബ​ർ​ട്ടാ​സ് ​ന​ട​ത്തി​പ്പു​കാ​ര​നും​ ​ഉ​ട​മ​യു​മാ​യ​ ​സ്റ്റാ​ൻ​ലി​ ​സൈ​മ​ൺ,​ ​ഭാ​ര്യ​ ​സീ​ന​ത്ത് ​സ്റ്റാ​ൻ​ലി,​ ​മ​ക​ൾ​ ​ജെ​ന്നി​ഫ​ർ,​ ​ജീ​വ​ന​ക്കാ​ര​ൻ​ ​ശി​വ​ദാ​സ​ൻ​ ​എ​ന്നി​വ​ർ​ ​നേ​രി​ട്ടെ​ത്തി​ ​യു​വാ​വു​മാ​യി​ ​‘​ഡീ​ൽ​’​ ​ഉ​റ​പ്പി​ച്ചു.

വി​ശ്വ​സി​പ്പി​ക്കാ​ൻ​ ​വ്യാ​ജ​ ​ലൈ​സ​ൻ​സ്

നി​ക്ഷേ​പ​ത്തു​ക​യ്ക്ക് ​അ​നു​സൃ​ത​മാ​യി​ 3​ ​മു​ത​ൽ​ ​എ​ട്ട് ​ശ​ത​മാ​നം​ ​വ​രെ​ ​പ​ലി​ശ​യാ​യി​രു​ന്നു​ ​വാ​ഗ്ദാ​നം.​ ​മ​ണി​ചെ​യി​ൻ​ ​മാ​തൃ​ക​യി​ൽ​ ​കൂ​ടു​ത​ൽ​ ​അം​ഗ​ങ്ങ​ളെ​ ​പ​ദ്ധ​തി​യി​ൽ​ ​ചേ​ർ​ത്താ​ൽ​ 10​ ​ശ​ത​മാ​നം​ ​വ​രെ​ ​ഉ​യ​ർ​ന്ന​ ​പ​ലി​ശ​യെ​ന്ന​ ​മോ​ഹ​ന​വാ​ഗ്ദാ​ന​വും​ ​ന​ൽ​കി.​ ​തു​ട​ർ​ന്ന് 2021​ ​സെ​പ്റ്റം​ബ​ർ​ 5​ ​മു​ത​ൽ​ 2023​ ​മാ​‌​ർ​ച്ച് ​നാ​ല് ​വ​രെ​ 18​ ​മാ​സ​ത്തി​നി​ടെ​ 56.91​ ​ല​ക്ഷം​ ​രൂ​പ​ ​യു​വാ​വ് ​നി​ക്ഷേ​പ​യി​ന​ത്തി​ൽ​ ​ഒ​ടു​ക്കി.​ ​സ്വ​ർ​ണാ​ഭ​ര​ണം​ ​പ​ണ​യം​ ​വെ​ച്ച് ​എ​ടു​ത്ത​ ​തു​ക​ ​വ​രെ​ ​ഇ​തി​ലു​ണ്ടാ​യി​രു​ന്നു.
കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​ലൈ​സ​ൻ​സോ​ടെ​യാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ​വി​ശ്വ​സി​പ്പി​ക്കാ​ൻ​ ​സ്ഥാ​പ​നം​ ​വ്യാ​ജ​മാ​യി​ ​ലൈ​സ​ൻ​സും​ ​ത​യ്യാ​റാ​ക്കി.​ ​ഈ​ ​ലൈ​സ​ൻ​സ് ​കാ​ണി​ച്ചാ​ണ് ​യു​വാ​വി​ന്റെ​ ​വി​ശ്വാ​സം​ ​പി​ടി​ച്ചു​പ​റ്റി​യ​ത്.​ ​
ആ​ദ്യ​ ​മാ​സ​ങ്ങ​ളി​ൽ​ ​ഉ​യ​ർ​ന്ന​ ​പ​ലി​ശ​ ​ല​ഭി​ക്കു​ന്ന​താ​യി​ ​വാ​ട്സാ​പ്പി​ൽ​ ​വ്യാ​ജ​ ​ബി​ല്ലു​ക​ൾ​ ​അ​യ​ച്ചു​ ​കൊ​ടു​ത്തു.​ ​പി​ന്നീ​ട് ​ലാ​ഭ​വി​ഹി​ത​വും​ ​മു​ത​ൽ​മു​ട​ക്കും​ ​പി​ൻ​വി​ല​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​തി​രി​ച്ചു​ ​കി​ട്ടി​യി​ല്ല.​ ​തു​ട​ർ​ന്നാ​ണ് ​യു​വാ​വ് ​എ​റ​ണാ​കു​ളം​ ​നോ​ർ​ത്ത് ​പൊ​ലീ​സി​നെ​ ​സ​മീ​പി​ച്ച​ത്.

​സം​ഘ​ടി​ത​ ​കു​റ്റ​കൃ​ത്യം

ബി.​എ​ൻ.​എ​സ് ​നി​ല​വി​ൽ​ ​വ​രു​ന്ന​തി​ന് ​മു​മ്പ് ​ന​ട​ന്ന​ ​കു​റ്റ​കൃ​ത്യ​മാ​യ​തി​നാ​ൽ​ ​ഐ.​പി.​സി​ ​പ്ര​കാ​രം​ ​വ​ഞ്ച​നാ​കു​റ്റം,​ ​വ്യാ​ജ​രേ​ഖ​ ​ച​മ​യ്ക്ക​ൽ,​ ​വി​ശ്വാ​സ​ ​വ​ഞ്ചന ഉ​ൾ​പ്പെ​ടെ​ ​അ​ഞ്ചു​ ​വ​കു​പ്പു​ക​ൾ​ ​ചു​മ​ത്തി.​ ​കൂ​ടാ​തെ,​ ​ബി.​എ​ൻ.​എ​സി​ൽ​ ​സൈ​ബ​ർ​ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കും​ ​സാ​മ്പ​ത്തി​ക​ ​കു​റ്റ​ങ്ങ​ൾ​ക്കു​മു​ള്ള​ ​വ​കു​പ്പ് 111​ ​കൂ​ടി​ ​ചു​മ​ത്തി.​ ​അ​നി​യ​ന്ത്രി​ത​മാ​യ​ ​തോ​തി​ൽ​ ​പ​ണം​ ​സ്വീ​ക​രി​ച്ച​തി​ന് 2019​ലെ​ ​‘​ബാ​നിം​ഗ് ​ഒ​ഫ് ​അ​ൺ​റെ​ഗു​ലേ​റ്റ​ഡ് ​ഡി​പ്പോ​സി​റ്റ് ​’​ ​ആ​ക്റ്റി​ലെ​ ​വ​കു​പ്പും​ ​ചു​മ​ത്തി.​ ​ഉ​ട​മ​യ്ക്കും​ ​കു​ടും​ബ​ത്തി​നും​ ​പു​റ​മെ,​ 4​ ​പേ​രു​ൾ​പ്പെ​ടെ​ 7​ ​പേ​രാ​ണ് ​പ്ര​തി​ക​ൾ.​ ​നോ​ർ​ത്ത് ​എ​സ്.​എ​ച്ച്.​ഒ​ ​അ​നൂ​പി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​അ​ന്വേ​ഷ​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY