SignIn
Kerala Kaumudi Online
Monday, 25 May 2026 7.48 AM IST

ഡാവിഞ്ചി സുരേഷിനെ ആദരിക്കും

dharikum

കൊടുങ്ങല്ലൂർ : കേരള കാർട്ടൂൺ അക്കാഡമി അംഗം ഡാവിഞ്ചി സുരേഷിനെ മേയ് 10ന് എറണാകുളത്ത് നടക്കുന്ന വാർഷിക പൊതുയോഗത്തിൽ ആദരിക്കും. നൂറു വ്യത്യസ്ത മാദ്ധ്യമങ്ങളിൽ ചിത്ര കലാരംഗത്ത് വേറിട്ട പ്രകടനം കാഴ്ചവച്ച വ്യക്തി എന്നുള്ള നിലയിലാണ് ഡാവിഞ്ചി സുരേഷിന് ആദരം. കേരളത്തിൽ പത്തു വർഷത്തിനിടെ സംഭവിച്ച നിരവധി സാമൂഹിക വിഷയങ്ങളിൽ തന്റെതായ പ്രതികരണങ്ങൾ ചിത്രശിൽപ്പങ്ങളിലൂടെ ജനങ്ങൾക്ക് മുൻപിലെത്തിച്ച കലാകാരനാണ് ഡാവിഞ്ചി സുരേഷ്. ഡാവിഞ്ചി സുരേഷിന്റെ ചിത്രശിൽപ കലാ മേഖലകളിലെ ജൈത്രയാത്രയ്ക്ക് പിന്തുണ നൽകുന്നത് കൂടിയാണ് ഈ ആദരം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL