SignIn
Kerala Kaumudi Online
Monday, 25 May 2026 6.03 AM IST

പശുക്കുട്ടിയെയും നായയെയും പുലി ഭക്ഷിച്ചനിലയിൽ കണ്ടെത്തി

പാലപ്പിള്ളി: തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡിക്ക്‌ സമീപം പശുക്കുട്ടിയെയും നായയെയും പുലി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. പാലപ്പിള്ളിയിൽ നിന്ന് കാരിക്കുളത്തേക്കുള്ള റോഡിനോട് ചേർന്നുള്ള പാഡിയിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. പാഡിയോട് ചേർന്ന് കെട്ടിയിട്ട പശുക്കുട്ടിയെയും സമീപത്തെ പറമ്പിൽ ചങ്ങലയിൽ പൂട്ടിയിട്ട നായയെയുമാണ് പുലി ഭക്ഷിച്ചത്. പാഡിയിലെ മറ്റ് താമസക്കാർ രാവിലെ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഇവയെ ചത്തനിലയിൽ കണ്ടത്. പശുവിനെയും നായയെയും ആക്രമിച്ച് കൊന്നത് പുലിയാണെന്ന് സ്ഥലത്തെത്തിയ വനപാലകർ സ്ഥിരീകരിച്ചു. നാലുമാസം മുമ്പ് ഇതേ സ്ഥലത്ത് പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്നിരുന്നു. സംഭവത്തെ തുടർന്ന് വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് മീന മദനന്റെ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങൾ സ്ഥലത്തെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL