SignIn
Kerala Kaumudi Online
Monday, 25 May 2026 6.03 AM IST

30 ശതമാനം റിബേറ്റിൽ ഖാദി വസ്ത്രം

photo

തൃശൂർ : 'ഖാദി ധരിക്കൂ ചൂടിനെ പ്രതിരോധിക്കൂ' എന്ന മുദ്രവാക്യമുയർത്തി കേരള ഖാദി ബോർഡ് സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി മേയിൽ 30 ശതമാനം റിബേറ്റിൽ ഖാദി വസ്ത്രങ്ങൾ വാങ്ങാം. ജില്ലയിലെ ആറ് ഷോറൂമുകളിൽ ഓഫർ ലഭ്യമാണ്. റെഡിമെയ്ഡ് വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ, ഡിസൈനർ വസ്ത്രങ്ങൾ, ഡോക്ടേഴ്‌സ് കോട്ട്, നഴ്‌സ് കോട്ട്, അഡ്വക്കേറ്റ് കോട്ട് എന്നിവ ലഭ്യമാണ്. സമ്മർ കൂൾ, മില്ലേനി, പാപ്പിലിയോ തുടങ്ങി നിരവധി ബ്രാൻഡുകളുമുണ്ട്. കമലാ സദാനന്ദൻ, ധന്യ ദാമോദരൻ, കെ.എൻ.മഞ്ജുഷ, സി.ജോസഫ് ഡേവിസ്, പി.രഞ്ജിത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR, REBATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL