SignIn
Kerala Kaumudi Online
Monday, 25 May 2026 7.47 AM IST

പെൻഷനേഴ്‌സ് യൂണിയൻ വാർഷികം

pension

തൃശൂർ: സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ഇരിങ്ങാലക്കുട റൂറൽ ബ്ലോക്ക് വാർഷിക സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. വി.വി.വേലായുധൻ അദ്ധ്യക്ഷനായി. കെ.എസ്.എസ്.പി.യു തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി സി.ഒ.കൊച്ചുമാത്യു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കാറളം പഞ്ചായത്ത് മൂന്നാം വാർഡിലേക്ക് തിരഞ്ഞെടുത്ത കാറളം യൂണിറ്റ് അംഗം പ്രീതയെ ആദരിച്ചു. ടി.വി.മോഹൻ, ടി.എം.യോഹന്നാൻ, കെ.ഹരിദസൻ, കെ.കെ.സത്യൻ, പി.എം.അബ്ദുൾ ഖാദർ, സി.പി.ജോണി, കെ.കെ.ഭാനുമതി, കെ.എ.കൂട്ടൻ, എൻ.എൻ.സുലേഖ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി.വി.വേലായുധൻ (പ്രസിഡന്റ്), പി.കെ.ചന്ദൻ (സെക്രട്ടറി), ടി.രാമചന്ദ്രൻ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL