
വർക്കല: പാപനാശം ആലിയിറക്കം ബീച്ചിലെ മണൽപ്പരപ്പിലൂടെയുള്ള വാഹന അഭ്യാസപ്രകടനം പതിവാകുന്നതായി പരാതി. ഡിഫൻഡർ,ഥാർ ഉൾപ്പെടെയുള്ള വാഹനങ്ങളുമായെത്തുന്ന അന്യസംസ്ഥാന സഞ്ചാരികളാണ് അഭ്യാസപ്രകടനം നടത്തുന്നത്.മറ്റു സഞ്ചാരികളുടെയും ജീവന് ഭീഷണിയാവുന്ന ഇത്തരം പ്രവൃത്തികൾക്ക് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഇക്കഴിഞ്ഞ ദിവസം തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള മഹീന്ദ്ര ഥാർ വാഹനം ബീച്ചിലൂടെ അപകടകരമായ രീതിയിൽ ഓടിച്ചിരുന്നു.തീരത്തേക്ക് വാഹനങ്ങൾ ഇറക്കുന്നതിന് പൊലീസും ടൂറിസം വകുപ്പും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.എന്നാൽ അവയെ അവഗണിച്ചാണ് വാഹനവുമായെത്തുന്നവരുടെ അഭ്യാസപ്രകടനം.
നിരീക്ഷണ സംവിധാനങ്ങളില്ല
ആലിയിറക്കം ഭാഗത്ത് ആവശ്യത്തിന് നിരീക്ഷണ സംവിധാനങ്ങളോ സ്ഥിരം സുരക്ഷാസംവിധാനമോയില്ല.പ്രത്യേകിച്ച് അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലും തിരക്ക് കൂടുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കേണ്ടത് അനിവാര്യമാണെന്നാണ് നാട്ടുകാരുടെ ആവശ്യം.തീരപ്രദേശങ്ങളിൽ പരസ്യമായ മദ്യപാനവും ലഹരി ഉപയോഗവും പതിവ് കാഴ്ചയാണെന്നും ആരോപണമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |