
കൊച്ചി: യോഗക്ഷേമ സഭ അങ്കമാലി ഉപസഭയുടെ വാർഷികപൊതുയോഗം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ, നഗരസഭ അദ്ധ്യക്ഷ റീത്ത പോൾ, സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എൻ.ഡി നമ്പൂതിരി, ജനറൽ സെക്രട്ടറി നീലമന ദാമോദരൻ നമ്പൂതിരി, ജില്ലാ ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണൻ പുന്നശ്ശേരി, ജയന്തൻ നമ്പൂതിരി, തൃശൂർ ജില്ലാ പ്രസിഡന്റ് മേലേടം ശ്രീകുമാർ നമ്പൂതിരി, ശ്രീശങ്കര ട്രസ്റ്റ് ചെയർമാൻ അഡ്വ. ശംഭു നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
