
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് വരവ്-ചെലവ് സംബന്ധിച്ച അന്തിമ പത്രികകൾ തയ്യാറാക്കുന്നതിനുള്ള ഫെസിലിറ്റേഷൻ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പ്ലാനിങ് സമ്മേളന ഹാളിൽ നടന്ന പരിശീലനത്തിൽ സ്ഥാനാർത്ഥികളുടെ ഏജന്റുമാർ പങ്കെടുത്തു. സ്ഥാനാർത്ഥികൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയ ദൈനംദിന വരവ്-ചെലവ് കണക്കുകളും അസിസ്റ്റന്റ് എക്സ്‌പെൻഡിച്ചർ ഒബ്സർവർമാർ കണ്ടെത്തി ഷാഡോ ഒബ്സർവ്വേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയ കണക്കുകളും തമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കുന്നതിനായുള്ള റിക്കൺസിലേഷൻ യോഗം 30 ന് രാവിലെ 10ന് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
