
തൃശൂർ: അകാലത്തിൽ ഭർത്താവ് മരിച്ചാൽ വിധവകൾക്ക് നൽകുന്ന ദേശീയ കുടുംബക്ഷേമ സഹായധനം മൂന്ന് വർഷമായി മുടങ്ങിക്കിടക്കുകയാണെന്നും അടിയന്തരമായി ധനസഹായം വിതരണം ചെയ്യണമെന്നും കേരള വിധവ സംഘം സംസ്ഥാന ചെയർമാൻ ടി.എൻ.രാജൻ. കേരള വിധവാ സംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് രജനി ഉദയൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് ചെയർമാൻ ശിവദാസ് പൂളത്തൊടി, സെക്രട്ടറി ഇന്ദു വിജയൻ, വൈസ് പ്രസിഡന്റ് സൈനബ അബ്ദുട്ടി, ജില്ലാ സെക്രട്ടറി വനജ സുകുമാരൻ തുടങ്ങിവർ സംസാരിച്ചു.
ഭാരവാഹികൾ: വത്സല വേലായുധൻ (പ്രസിഡന്റ്), വനജ സുകുമാരൻ (സെക്രട്ടറി), ഓമന വേണുഗോപാൽ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
