SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.58 AM IST

അവധിക്കാലം ആനവണ്ടിക്കൊപ്പം, ബഡ്ജറ്റ് ടൂറിസം വിജയകരം

വിതുര: വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഉല്ലാസയാത്രകൾ വൻ വിജയമാകുന്നു. മികച്ച കളക്ഷനാണ് ഇതിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് സർവീസുകൾ നടത്തും. പൊൻമുടിയിലേക്കും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വിവിധ ക്ഷേത്രങ്ങളിലേക്കുമായി നിരവധി സർവീസുകളാണ് ഇതിനകം നടത്തിയത്. വിതുര,നെടുമങ്ങാട്,ആര്യനാട്,കാട്ടാക്കട,പാലോട്,നെയ്യാറ്റിൻകര,ആറ്റിങ്ങൽ,കിളിമാനൂർ,കുളത്തൂപ്പുഴ, വെഞ്ഞാറമൂട് ഡിപ്പോകളിൽ നിന്നും അനവധി സർവീസുകൾ ഉണ്ടായിരുന്നു. മദ്ധ്യവേനലവധിക്കാലം മുൻനിർത്തി ആവിഷ്ക്കരിച്ച അവധിക്കാലം ആനവണ്ടിക്കൊപ്പം എന്ന പദ്ധതിക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടിസിക്ക് ബഡ്ജറ്റ് ടൂറിസത്തിലുടെ ലക്ഷങ്ങളുടെ വരുമാനമാണ് ലഭിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മിക്ക ഡിപ്പോകളും മുടങ്ങാതെ ഉല്ലാസയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി വർണാഭമായി പെയിന്റ് ചെയ്ത ബസുകളാണ് നിരത്തിലിറക്കിയിരിക്കുന്നത്.

മദ്ധ്യവേനലവധിക്കാലമായതിനാൽ നിലവിൽ കുട്ടികളടങ്ങുന്ന അനവധി കുടുംബങ്ങളാണ് യാത്രയിൽ പങ്കെടുക്കുന്നത്. ബഡ്ജറ്റ് ടൂറിസം കാര്യക്ഷമമാക്കുന്നതിനും കളക്ഷൻ വർദ്ധിപ്പിക്കുന്നതിനുമായി കൂടുതൽ ബസുകൾ അനുവദിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

അതേസമയം മലയോരമേഖലകളിലെ മിക്ക ഡിപ്പോകളിലും വേണ്ടത്ര ബസുകളില്ലാത്ത സ്ഥിതിയിലാണ്. സ്പെയർപാർട്സ് ക്ഷാമവും നേരിടുന്നുണ്ട്. ബസുകളുടെ അഭാവം ബഡ്ജറ്റ് ടൂറിസത്തേയും കാര്യമായി ബാധിച്ചിട്ടുണ്ട്. എന്നാലും നിലവിൽ മികച്ച രീതിയിലാണ് സർവീസുകൾ നടത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL