
തിരുവനന്തപുരം:കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ജീവനക്കാർ എസ്.ബി.ഐ എംപ്ലോയിസ് ഫെഡറേഷന്റെ നേതൃത്വത്തിൽ എസ്.ബി.ഐ മെയിൻ ബ്രാഞ്ചിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.ഇതേ ആവശ്യമുന്നയിച്ച് മേയ് 25,26 തീയതികളിൽ ദേശീയ തലത്തിൽ പണിമുടക്ക് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഒഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരികുമാർ,സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.എൽ.ദിലീപ്,സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം ജനറൽ സെക്രട്ടറി പി.വി.ജോസ് എന്നിവർ സംസാരിച്ചു.ബെഫി ജില്ലാ പ്രസിഡന്റ് എസ്.സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു.എസ്.ബി.ഐ എംപ്ലോയീസ് ഫെഡറേഷൻ സെക്രട്ടറി എൻ.നിഷാന്ത് സ്വാഗതവും ട്രഷറർ ആർ.എസ്.അനൂപ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |