SignIn
Kerala Kaumudi Online
Monday, 25 May 2026 9.37 AM IST

പള്ളിക്കൽ സി.എച്ച്.സി ബഹുനിലമന്ദിരം 9ന് നാടിന് സമർപ്പിക്കും

chc-mandiram

കല്ലമ്പലം: പള്ളിക്കൽ സി.എച്ച്.സിക്കായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം 9ന് വൈകിട്ട് 5ന് മന്ത്രി വീണ ജോർജ് നിർവഹിക്കും.അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.എം.എൽ.എയുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായാണ് ബഹുനില മന്ദിരം യാഥാർത്ഥ്യമായത്. 12 കോടി രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടുകൂടി അഞ്ചു നിലകളിലാണ് കെട്ടിടം ഉള്ളത്.ഗ്രൗണ്ട് ഫ്ലോർ 610 ചതുരശ്ര മീറ്ററും ഫസ്റ്റ്,സെക്കന്റ്,തേർഡ്,ഫോർത്ത് ഫ്ലോറുകൾ 583 ചതുരശ്ര മീറ്ററും ടെറസ് ഫ്ലോർ 98 ചതുരശ്ര മീറ്ററും ചേർന്ന് ആകെ 3040 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഈ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. അഞ്ചുനിലകളിലേക്കും രണ്ടു ലിഫ്റ്റുകൾ ഉണ്ട്. നിലവിൽ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ റിസപ്ഷൻ റെക്കോർഡറും, എക്സാമിനേഷൻ റൂം, ഇഞ്ചക്ഷൻ റൂം, നേഴ്സിംഗ് റൂം തുടങ്ങിയവയും ഫസ്റ്റ് ഫ്ലോറിൽ ഫീമെയിൽ പാലിയേറ്റീവ് വാർഡ്, മെയിൽ ആൻഡ് ഫീമെയിൽ വാർഡ്, നേഴ്സസ് സ്റ്റേഷൻ, പ്രെയർ റൂം മുതലായവയും സെക്കൻഡ് ഫ്ളോറിൽ ഓപ്പറേഷൻ തിയേറ്റർ, ഐ.സി.യു, ലേബർ റൂം, പോസ്റ്റ് ലേബറും, പ്രിപ്പറേഷൻ റൂം, ഡോക്ടർ സ്റ്റേ തുടങ്ങിയവയും തേർഡ് ഫ്ലോറിൽ മെയിൽ ആൻഡ് ഫീമെയിൽ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകളും പ്രൊസീജർ റൂമും മെഡിസിൻ സ്റ്റോറൂമും, പാലിയേറ്റീവ് വാർഡും നേഴ്സസ് സ്റ്റേഷനും, ഫോർത് ഫ്ലോറിൽ ടോയ്‌ലറ്റോടു കൂടിയ റൂമുകളും നേഴ്സസ് റൂമും സ്റ്റോറും തുടങ്ങിയവ അലൂമിനിയം പാർട്ടീഷനായും റൂമുകളായും ക്രമീകരിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL