SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.56 AM IST

അടൂരിൽ വീർപ്പമുട്ടി അഗ്നിരക്ഷാസേന : ഉദ്ഘാടനം ഗംഭീരം കെട്ടിടം തുറന്നില്ല !

hhh

അടൂർ : ആർഭാടത്തോടെ ഉദ്ഘാടനം നടന്ന അടൂരിലെ അഗ്നിരക്ഷാ സേനയുടെ പുതിയ കെട്ടിടം ഇതുവരെ തുറന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തിടുക്കത്തിലായിരുന്നു ഉദ്ഘാടനം. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത കെട്ടിടത്തിൽ സേനയ്ക്ക് പ്രവർത്തിക്കാനാകില്ല. കെ.പി.റോഡിൽ ഹോളിക്രോസ് ജംഗ്ഷന് സമീപമുള്ള വാടക കെട്ടിടത്തിലാണ് ഇപ്പോൾ അഗ്നിരക്ഷാ സേനയുടെ പ്രവർത്തനം. സ്ഥല പരിമിതിയും സൗകര്യങ്ങളുടെ അഭാവവും കൊണ്ട് വീർപ്പുമുട്ടുകയാണ് ഇവിടം. ഇതിന് പരിഹാരമായി പുതിയ കെട്ടിടം സ്ഥാപിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിനൊടുവിലാണ് അടൂർ പന്നിവിഴ ദേവീക്ഷേത്രത്തിന് എതിർഭാഗത്ത്‌ കനാൽ റോഡിനോട് ചേർന്ന് കെട്ടിടം നിർമ്മിച്ചത്. 4.80 കോടി രൂപ ചെലവിലായിരുന്നു നിർമ്മാണം. ഇപ്പോൾ പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിലെ സ്ഥിതി ശോചനീയമാണ്. ഷെഡ് ഇല്ലാത്തതിനാൽ വാഹനങ്ങൾ മഴയും വെയിലുമേറ്റ് നശിക്കുകയാണ്. മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ, ജീപ്പ്, മൂന്ന് ഫയർ എൻജിനുകൾ തുടങ്ങിയവയുണ്ടെങ്കിലും കഷ്ടിച്ച് രണ്ടു വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലമേ ഒാഫീസ് വളപ്പിലുള്ളു. ബാക്കിയുള്ളവ റോഡരികിലാണ് പാർക്കുചെയ്യുന്നത്. ഒാഫീസിനുള്ളിലും സൗകര്യങ്ങൾ കുറവാണ്. പുതിയ കെട്ടിടം വരുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലായിരുന്നു ജീവനക്കാർ.

വെള്ളമില്ല, വഴിയായില്ല

മികച്ച സംവിധാനങ്ങളോടെ പ്രവർത്തനം തുടങ്ങാൻ കഴിയും വിധമാണ് കെട്ടിടം നിർമ്മിച്ചത്. പക്ഷേ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാതെയായിരുന്നു ഉദ്ഘാടനം. വെള്ളം പോലുമില്ല. .താഴത്തെ നിലയിൽ ഏഴ് വാഹനങ്ങളോളം പാർക്ക് ചെയ്യാൻ കഴിയുന്ന രീതിയിൽ ഗ്യാരേജ് ഉണ്ടെങ്കിലും തറ കോൺക്രീറ്റ് ചെയ്തിട്ടില്ല .പ്രധാന റോഡിൽ നിന്ന് ഗ്യാരേജിലേക്ക് വാഹനം കയറാൻ കഴിയുന്ന രീതിയിൽ വഴി കോൺക്രീറ്റ് ചെയ്യേണ്ടതുണ്ട് . ജീവനക്കാർക്കുള്ള മെസ് ,ഓഫീസ് ഫർണിച്ചറുകൾ ,സ്റ്റോർ എന്നിവയൊക്കെ ക്രമീകരിക്കാനുണ്ട് . ടോയ്‌ലെറ്റുണ്ടെങ്കിലും വെള്ളം ഇല്ലാത്തതിനാൽ പ്രയോജനമില്ല.

സ്റ്റേഷൻ ഓഫീസർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എന്നിവർക്കുള്ള മുറികൾ, ഓഫീസ് മുറി, അതിനു മുകളിലത്തെ നിലയിൽ ജീവനക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യം ഇവയൊക്കെ പുതിയ കെട്ടിടത്തിലുണ്ട് .

.

.4.80 കോടി രൂപ ചെലവിൽ നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL