SignIn
Kerala Kaumudi Online
Monday, 25 May 2026 6.55 AM IST

കുള്ളാർ ഡാം തുറക്കും

kallar-dam

പത്തനംതിട്ട : ശബരിമല ഇടവ മാസ പൂജയുടെ ഭാഗമായി പമ്പ ത്രിവേണിയിൽ മതിയായ ജലനിരപ്പ് ഉറപ്പാക്കുന്നതിന് 14 മുതൽ 19 വരെ കുള്ളാർ ഡാം തുറക്കും. കക്കാട് സീതത്തോട് കെ.എസ്.ഇ.ബി ഡാം സുരക്ഷ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്ക് ജില്ലാകളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനുമായ എസ്.പ്രേം കൃഷ്ണൻ ഡാം തുറക്കുന്നതിനുള്ള അനുമതി നൽകി. മെയ് 19 വരെയുള്ള ദിവസങ്ങളിൽ പ്രതിദിനം 25,000 ഘനമീറ്റർ ജലം തുറന്നു വിടും. പമ്പ നദിയിൽ അഞ്ച് സെന്റിമീറ്റർ വരെ ജലനിരപ്പ് ഉയരും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL