SignIn
Kerala Kaumudi Online
Monday, 25 May 2026 7.46 AM IST

നീറ്റ്: ഹെഡ് പോസ്റ്റോഫീസിലേക്ക് എസ്.എഫ്.ഐ മാർച്ച്

sfi

പത്തനംതിട്ട : നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ വ്യാപക പ്രതിഷേധം. എസ്.എഫ്‌.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. നീറ്റിലെ അനാസ്ഥ അവസാനിപ്പിക്കുക, ഉത്തരവാദികളെ അറസ്റ്റുചെയ്യുക, നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കണ്ണങ്കരയിൽനിന്ന് ആരംഭിച്ച മാർച്ച് ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡ് തീർത്ത് തടഞ്ഞു. പൊലീസ് വലയം ഭേദിച്ച് പ്രവർത്തകർ പോസ്റ്റ് ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഗേറ്റ് അടച്ച് പ്രവർത്തകരെ പൊലീസ് തടഞ്ഞു. സമരം എസ്. എഫ്‌.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.അമൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കിരൺ ആദ്ധ്യക്ഷനായിരുന്നു. ജില്ലാസെക്രട്ടറി അനന്ദു മധു, സംസ്ഥാന കമ്മിറ്റി അംഗം പി.അപർണ, ജില്ലാ ഭാരവാഹികളായ കെ.എസ്.ഹരികൃഷ്ണൻ, പി.അഭിജിത്ത്, ദീപു ബാലൻ, പ്രണവ് ജയകുമാർ, എ.ഷാരീഫ്, സുധീഷ്, ശരൺ കെ.ശശി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL