SignIn
Kerala Kaumudi Online
Monday, 25 May 2026 6.55 AM IST

രാധാമണിയമ്മയ്ക്ക് അഭയമായി ഗാന്ധിഭവൻ

gandhibhvan-

കോന്നി : ഭർത്താവും മൂത്തമകനും മരി​ച്ചശേഷം നാലുസെന്റ് വസ്തുവിലെ തകരഷെഡിൽ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന പ്രമാടം ഗ്രാമപഞ്ചായത്തിലെ മല്ലശ്ശേരി തെങ്ങുംകാവ് 8 വാർഡിൽ നെല്ലിമൂട്ടിൽ രാധാമണിയമ്മയെ (80) ഗാന്ധിഭവൻ ഏറ്റെടുത്തു. 3 വർഷം മുൻപ് ഉണ്ടായ വീഴ്ചയിൽ വലതുകാലിന്റെ ഇടുപ്പെല്ല് പൊട്ടി കമ്പി ഇട്ടിരിക്കുകയായിരുന്നു. ആശാരി പണി ചെയ്ത് ഉപജീവനം കഴിയുന്ന ഇളയമകനും സാമ്പത്തിക ബുദ്ധിമുട്ടുമൂലം അമ്മയെ നോക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്. രാധാമണിയമ്മയുടെ ദയനീയവസ്ഥ വാർഡ് മെമ്പർ അരുൺകുമാർ ഗാന്ധിഭവൻ സെക്രട്ടറിയെ അറിയിക്കുകയും തുടർന്ന് കോന്നി ഗാന്ധിഭവൻ ദേവലോകത്തിലേക്ക് ഏറ്റെടുക്കുകയുമായിരുന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററിന്റെയും വാർഡ് മെമ്പർ അരുൺകുമാറിന്റെയും സാന്നിദ്ധ്യത്തിൽ ഗാന്ധിഭവൻ ദേവലോകം പ്രവർത്തകർ രാധാമണിയമ്മയെ ഏറ്റെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL