SignIn
Kerala Kaumudi Online
Monday, 25 May 2026 6.00 AM IST

മേയ് ദിന റാലി

may

റാന്നി : സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മേയ് ദിനറാലിയും പൊതുസമ്മേളനവും നടത്തും. ഒന്നിന് രാവിലെ 9ന് ഇട്ടിയപ്പാറ മിനർവ ജംഗ്ഷനിൽ നിന്ന് പ്രകടനം ആരംഭിക്കും. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിൽ ചേരുന്ന പൊതുസമ്മേളനം എ.ഐ.ടി.യു.സി ജില്ലാ ട്രഷറർ ബെൻസി തോമസ് ഉദ്ഘാടനം ചെയ്യും. സംഘാടക സമതി യോഗം സി.ഐ.ടി.യു റാന്നി ഏരിയ സെക്രട്ടറി കെ.കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.വി.പ്രസന്നകുമാർ അദ്ധ്യക്ഷതവഹിച്ചു. വി.കെ.സണ്ണി, ടി.ജെ.ബാബുരാജ്, എസ്.ആർ.സന്തോഷ് കുമാർ, നിസാംകുട്ടി, വത്സകുമാർ, മധു റാന്നി, ജിതിൻരാജ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL