SignIn
Kerala Kaumudi Online
Monday, 25 May 2026 6.55 AM IST

അധികൃതർ അറിഞ്ഞി​​ല്ല, ചായയ്ക്ക് 15

cut
ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ട്

പത്തനംതിട്ട : വഴി​യോരത്തെ ചായത്തട്ടി​ൽ നി​ന്ന് ചായ കുടി​ച്ചാൽ 15 രൂപ നൽകണം. കൂടെ ഒരു കടി​ കൂടെ എടുത്താൽ 30 രൂപയാകും. മുമ്പ് 20 രൂപയി​ൽ ഒതുങ്ങി​യി​രുന്ന വൈകുന്നേരത്തെ ചായകുടി​ക്ക് 10 രൂപയുടെ വർദ്ധനയാണ് ഉണ്ടായി​ട്ടുള്ളത്. ബേക്കറി​യി​ൽ നി​ന്നും ഹോട്ടലി​ൽ നി​ന്നും ചായകുടി​ച്ചാൽ ബി​ല്ല് പി​ന്നെയും കൂടി​യെന്നുവരും. ചോദ്യം ചെയ്താൽ പശ്ചിമേഷ്യൻ യുദ്ധം, വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം എന്നി​ങ്ങനെ പതി​വുപല്ലവി​കൾ.

ഭക്ഷണ വിലയിലെ തീവെട്ടിക്കൊളള വ്യാപകമായിട്ടും അധികൃതർക്ക് അനക്കമില്ല. വില വർദ്ധനയെപ്പറ്റി അധികൃതർ അറിഞ്ഞമട്ടില്ല. ഭക്ഷണ വില വർദ്ധനയെപ്പറ്റി ഇതുവരെ ആരും പരാതികൾ തന്നിട്ടില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. ആരുടെയും പരാതി ഇല്ലാതെ തന്നെ മിന്നൽ പരിശോധന നടത്താൻ ജില്ലാ കളക്ടർക്കും ജില്ലാ, താലൂക്ക് സപ്ളൈ ഒാഫീസർമാർക്കും അധികാരം ഉണ്ടെന്നിരിക്കെയാണ് അനങ്ങാപ്പാറ നയം തുടരുന്നത്.

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വാണിജ്യ സിലിണ്ടറുകൾക്ക് ക്ഷാമം എന്നു ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിപ്പിച്ചതിനെപ്പറ്റി കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.

ചായയി​ൽ ഹോർലിക്സ്, ബൂസ്റ്റ്, നെസ് കഫെ എന്നി​ങ്ങനെ വെറൈറ്റി​കൾ

കലരുമ്പോൾ വി​ല പി​ന്നെയും കൂടും.

വാണിജ്യ സിലിണ്ടറുകൾ വിൽക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിന് അയവ് വരുത്തുകയും ലൈസൻസുള്ള കടകൾ നടത്തുന്നവർക്ക് സിലിണ്ടറുകൾ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.

അന്നത്തി​ന്റെ പേരി​ൽ കലഹം

യുദ്ധത്തെ തുടർന്ന് ഉച്ചയൂണിന് മുപ്പത് രൂപയും ചായക്കും ചെറുകടിക്കും മൂന്ന് രൂപയും ഹോട്ടലുകളും തട്ടുകടകളും കൂട്ടിയിട്ടുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഭക്ഷണ വില വർദ്ധിപ്പിച്ചതിനെ ആളുകൾ ചോദ്യം ചെയ്യുന്നത് കടകളിൽ തർക്കങ്ങൾക്ക് ഇടയാക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL