
കടമ്മനിട്ട : എസ്.എൻ.ഡി.പി യോഗം 461ാം കടമ്മനിട്ട ശാഖ ഗുരുമന്ദിരത്തിലെ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. പുലർച്ചെ 5.30 മുതൽ ഗണപതി ഹോമം, പ്രതിഷ്ഠാ പൂജകൾ. പ്രതിഷ്ഠാദിന സമ്മേളനം രാവിലെ 9.30ന് പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.ജി.സുകുമാരൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, കൗൺസിലർ ജി.സോമനാഥൻ, ശാഖാ സെക്രട്ടറി പി.ടി.ശിവൻകുട്ടി എന്നിവർ സംസാരിക്കും. തുടർന്ന് വൈക്കം മുരളിയുടെ പ്രഭാഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
