SignIn
Kerala Kaumudi Online
Monday, 25 May 2026 8.42 AM IST

യു.ഡി.എഫിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് ജില്ലയിൽ

rahul

പത്തനംതിട്ട: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സംസ്ഥാനത്തെ തി​രഞ്ഞെടുപ്പ് പര്യടനത്തിന് ഇന്ന് അടൂരിൽ തുടക്കമാകും.
ഹെലികോപ്റ്റർ മാർഗം അടൂർ പൊലീസ് ക്യാമ്പ് മൈതാനത്ത് എത്തുന്ന രാഹുൽ ഗാന്ധി ഉച്ചയ്ക്ക് 12.15ന് അടൂർ കെ.എസ്.ആർ.ടി.സി കോർണറിൽ അടൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സി.വി ശാന്തകുമാറിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ സംസാരിക്കും.
അടൂരിലെ സമ്മേളനത്തിനുശേഷം റോഡുമാർഗം പത്തനംതിട്ടയിലെത്തുന്ന രാഹുൽ , ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ട പഴയ ബസ് സ്റ്റാന്റിൽ സംഘടിപ്പിക്കുന്ന പൊതു യോഗത്തിൽ സംസാരിക്കും. ആറൻന്മുള, റാന്നി, കോന്നി, തിരുവല്ല നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പ്രചരണത്തിനാണ് രാഹുൽ പത്തനംതിട്ടയിലെ പൊതുയോഗത്തിൽ സംസാരിക്കുന്നത്. തുടർന്ന് പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിൽ നിന്ന് ഹെലികോപ്ടറിൽ കോട്ടയത്തേക്ക് പോകും. യു.ഡി.എഫ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ പങ്കെടുത്ത ശേഷം പുതുപ്പള്ളി, ഏറ്റുമാനൂർ എന്നിവിടങ്ങളിലേക്ക് പോകും.
വാർത്താസമ്മേളനത്തിൽ എ.ഐ.സി.സി സെക്രട്ടറിമാരായ രുദ്രരാജു, സരിത, ആന്റോ ആന്റണി.എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.മോഹൻരാജ്, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ അഡ്വ.എ.സുരേഷ് കുമാർ, അഡ്വ.വെട്ടൂർ ജ്യോതിപ്രസാദ്, അഡ്വ.അനിൽ തോമസ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL