SignIn
Kerala Kaumudi Online
Monday, 25 May 2026 6.01 AM IST

കമ്മ്യൂണിറ്റി കോളേജ് ഉദ്ഘാടനം

45

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച മാർ അത്താനാസിയോസ് കമ്മ്യൂണിറ്റി കോളേജിന്റെ ഉദ്ഘാ‌ടനം ബഥേൽ അരമനയിൽ മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. വിദ്യാഭ്യാസ മേഖലയിലെ പുതുപദ്ധതികൾക്കും വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കാനും കമ്മ്യൂണിറ്റി കോളേജിന്റെ പ്രവർത്തനം സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. ഭദ്രാസന മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.

എസ്‌ ആർ സി ഡയറക്ടർ ഡോ.പി.പ്രമോദ് മുഖ്യപ്രഭാഷണം നടത്തി. ഫാദർ പി.കെ. കോശി, ഫാദർ ഡോ.നൈനാൻ വി.ജോർജ്, ഡോ.ജേക്കബ് ഉമ്മൻ, സോളി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL