SignIn
Kerala Kaumudi Online
Monday, 25 May 2026 6.00 AM IST

സിനിമ പ്രദർശനം

fathima

ചെങ്ങന്നൂർ : സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ഫെമിനിച്ചി ഫാത്തിമയുടെ സൗജന്യ പ്രദർശനം ഇന്ന് വൈകിട്ട് 5.30ന് ചെങ്ങന്നൂർ സി സിനിമാസിൽ (ചിപ്പി തീയേറ്റർ) നടക്കും. ചെങ്ങന്നൂർ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി വരാറുള്ള പ്രതിമാസ ചലച്ചിത്ര പ്രദർശനത്തിന്റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിക്കുന്നത്. മന്ത്രി സജി ചെറിയാൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. ഓപ്പൺ ഫോറത്തിൽ സംവിധായകൻ ഫാസിൽ മുഹമ്മദ്‌, പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുമാർ സുനിൽ എന്നിവർ പങ്കെടുക്കുമെന്ന് ഫിലിം സൊസൈറ്റി പ്രസിഡന്റ് ജെ.അജയൻ, സെക്രട്ടറി ബി.രാമഭദ്രൻ എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL