SignIn
Kerala Kaumudi Online
Monday, 25 May 2026 10.24 AM IST

നീന്തൽ പരിശീലനം

swimming

ശ്രീകൃഷ്ണപുരം: ഒന്നര മാസമായി ചെത്തല്ലൂർ മുറിയങ്കണ്ണി പുഴയിൽ റിവർഫ്രണ്ട്സ് സ്വിമ്മിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നീന്തൽ പരിശീലനം സമാപന സമ്മേളനം കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി.ടി.റസാഖ് അദ്ധ്യക്ഷനായി. തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റുക്സിനി സെയ്ത് മുഖ്യപ്രഭാഷണം നടത്തി. അറുപതിലധികം കുട്ടികൾ പരിശീലനം വിജയകരമായി പൂർത്തീകരിച്ചു.
73 കാരനായ അരവിന്ദാക്ഷനെയും മൂന്നു വയസുകാരി റൂഹിയെയും പ്രത്യേകം അഭിനന്ദിച്ചു. സൗജന്യ പരിശീലനം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർഡ് മെമ്പർ ഹസീന റഷീദ്, പൊന്നേത്ത് ഉമ്മർ, ക്ലബ്ബ് ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ, മുഖ്യപരിശീലകൻ നാസർ കൂരി, ബാബു മേപ്പുറത്ത്, സുനിൽ കാരുതൊടി, കെ.പ്രശോഭ്, ഇ.കെ.അബ്ദുൾ ലത്തീഫ്, കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് സർട്ടിഫിക്കറ്റും ഉപഹാരവും വിതരണം ചെയ്തു. കുട്ടികളുടെ ജലഘോഷയാത്രയും ഉണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, SWIMING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL