SignIn
Kerala Kaumudi Online
Monday, 25 May 2026 10.24 AM IST

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം ജില്ലാ സമ്മേളനം

viswakarma

പാലക്കാട്: വിശ്വ സംസ്‌കൃത പ്രതിഷ്ഠാനം ജില്ലാ സമ്മേളനം ചിന്മയ തപോവനത്തിൽ
സംസ്ഥാന ബാലകേന്ദ്ര പ്രമുഖ് ഡോ.വി.കെ.രാജകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭാഷ മനുഷ്യന്റെ ചിന്തയെയും സ്വഭാവത്തെയും രൂപപ്പെടുത്തുന്ന ഒരു മാധ്യമമാണെന്നും അറിവ് കൈമാറുന്നതിനുള്ള ഉപകരണം മാത്രമല്ല ഭാഷ, മറിച്ച് മൂല്യങ്ങളും സംസ്‌കാരവും തലമുറകളിലേക്ക് പകരുന്ന പ്രധാന വഴിയുമാണെന്ന് ഡോ.വി.കെ രാജകൃഷ്ണൻ പ്രസ്താവിച്ചു. മൂല്യബോധം വളർത്തുന്നതിൽ ഭാഷാപഠനത്തിന് അത്യന്തം പ്രാധാന്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശാന്തിഗിരി ആയുർവേദ കോളേജ് പ്രൊഫ.കെ.ജെ.നിരഞ്ജന അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഗീതാ ശിക്ഷണ കേന്ദ്രം, പത്രാലയ ശിക്ഷണം എന്നിവ വഴിയായി സംസ്‌കൃതം അഭ്യസിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ജില്ലാ കാര്യദർശി സി.ഗോപീകൃഷ്ണൻ, ജില്ലാ സഹസംയോജകൻ മോഹൻ, ജില്ലാ ശിക്ഷണ പ്രമുഖ രമ്യ ടി,സി.കൃഷ്ണദാസ്, എച്ച്.രമേഷ്, കിഷൻ, ഉണ്ണി സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, PRATHISTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL