SignIn
Kerala Kaumudi Online
Monday, 25 May 2026 10.24 AM IST

കള്ളമല ശാഖ വാർഷിക പൊതുയോഗം

sndp

മണ്ണാർക്കാട്: അട്ടപ്പാടി എസ്.എൻ.ഡി.പി യോഗം കള്ളമല ശാഖ വാർഷിക പൊതുയോഗം നടത്തി. ശാഖയിലുള്ള ഗുരുദേവക്ഷേത്രത്തിന്റെ പതിമൂന്നാം പ്രതിഷ്ഠാദിന വാർഷികം അതിവിപുലമായി ആഘോഷിക്കാൻ പൊതുയോഗം തീരുമാനിച്ചു. മണ്ണാർക്കാട് യൂണിയൻ പ്രസിഡന്റ് എൻ.ആർ. സുരേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.വി.ബിനു അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി സി.യു.രാജേന്ദ്രൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. മണ്ണാർക്കാട് യൂണിയൻ സെക്രട്ടറി പി.സി. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് ആർ.എൻ.റിജി, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് പ്രമദ, വനിതാ സംഘം നേതാക്കളായ വത്സ വാസുദേവൻ, ഹേമ ഇടക്കുറുശ്ശി, സിബി സാബു, ശ്രീജ സിജു, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ബി.ജയേഷ് കണ്ണൻ തെന്നാരി തുടങ്ങിയവർ സംസാരിച്ചു. ശാഖ വൈസ് പ്രസിഡന്റ്സി.ആർ.തങ്കപ്പൻ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, SNDP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL